പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം , മലയാളിയായ നിരഞ്ജന്‍ കൂമാര്‍ അടക്കം എഴ് സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം. സൈനിക താവളത്തിലെ സുരക്ഷാവീഴ്ച തുറന്നുകാട്ടിയ ആക്രമണത്തില്‍ മലയാളിയായ നിരഞ്ജന്‍ കുമാര്‍ അടക്കം ഏഴ് സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്.
മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ആറു പാക് ഭീകരരെ കൊലപ്പെടുത്തിയെങ്കിലും ആക്രമണത്തിന്റെ സൂത്രധാരന്‍മാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 2015 ജനുവരി രണ്ടിന് പുലര്‍ച്ചെ 3.30നാണ് ഇന്ത്യന്‍ സൈനിക ശക്തിയെ വെല്ലുവിളിച്ച് ആറ് പാക് ഭീകരര്‍ പത്താന്‍കോട്ട് സൈനിക താവളം ആക്രമിച്ചത്.
കൊടുംതണുപ്പിന്റെ മറവില്‍ അതിര്‍ത്തികടന്നെത്തിയ ഭീകരര്‍ 22 മണിക്കൂര്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി. സൈനിക യൂണിഫോമിലെത്തിയ ഭീകരര്‍ നാല് സൈനികരെ ആദ്യദിനം കൊലപ്പെടുത്തി. ആറ് ഭീകരരെ സൈന്യം വധിച്ചെങ്കിലും രാജ്യത്തിന്റെ നഷ്ടം വലുതായിരുന്നു. ഏഴ് സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. ആക്രമണം സംബന്ധിച്ച മുന്നറിയിപ്പുണ്ടായിട്ടും തടയാന്‍ കഴിയാത്തത് വന്‍ സുരക്ഷ വീഴ്ചയായി. 
പാകിസ്ഥാനിലെ ഭീകര സംഘടനയായ ജയ്‌ഷെ ഇ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യ പാക് സമാധാന ചര്‍ച്ചകള്‍ക്കുള്ള തിരിച്ചടിയായിരുന്നു പത്താന്‍കോട്ട് സംഭവം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാന്‍ നിഷേധ നിലപാടാണ് സ്വീകരിച്ചത്. ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പ്രത്യേക അന്വേഷണ സമിതിക്ക് പാകിസ്ഥാന്‍ രൂപം നല്‍കി. തെളിവെടുപ്പ് നടത്തുകയും ചെയ്‌തെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല.
https://www.facebook.com/Malayalivartha


























