തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ കുറിച്ച് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്

തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് കേന്ദ്ര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ അറിയിച്ചിരുന്നതുപോലെ ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മാറ്റിയ ശേഷം പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയലളിതയുടെ മരണസമയവും കാരണവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നത്. എന്നാല്‍ എന്ത് ചികിത്സയാണ് നല്‍കിയതെന്നോ അസുഖത്തിന്റെ വിശദാംശങ്ങളോ റിപ്പോര്‍ട്ടില്‍ ഇല്ല.
2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ കടുത്ത പനിയും നിര്‍ജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നിട് ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് 50 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ നാലിന് വൈകിട്ടോടെയാണ് അവര്‍ക്ക് ഹൃദയാഘാതമുണ്ടായെന്ന് സന്ദേശം ലഭിച്ചെന്നും വിദ്യാസാഗര്‍ റാവു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സന്ദേശം ലഭിച്ച ഉടന്‍തന്നെ ചെന്നൈയിലേയ്ക്ക് പുറപ്പെട്ട തന്നോട് അവര്‍ക്ക് ഇസിഎംഒ എന്ന ജീവന്‍രക്ഷാ ഉപകരണം ഘടിപ്പിച്ചുവെന്ന് അറിയിച്ചുവെന്നും മുഖ്യമന്ത്രിയുടെ ആരോഗ്യനില ഒരു ദിവസം വഷളായി തുടര്‍ന്ന ശേഷം മരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























