നഗ്‌നത ഫാഷനായി, സ്ത്രീകള്‍ പഞ്ചസാരപോലെയാണെന്ന് സ്ത്രീകള്‍ക്കെതിരെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി

ബാംഗ്ലൂരിലെ പുതുവര്‍ഷാഘോഷത്തിനിടയിലുണ്ടായ കൂട്ട മാനഭംഗങ്ങള്‍ക്ക് ഇരകളെ കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണെന്നും രാത്രി സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നുമാണ് ആസ്മിയുടെ ഉപദേശം. കൂടാതെ സ്ത്രീകള്‍ പഞ്ചസാരപോലെയാണെന്നും ഉറുമ്ബുകളെ അവര്‍ ക്ഷണിച്ച് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്‌ക്കാരത്തിന് എതിരു നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇരുട്ടിയതിന് ശേഷവും ഒരു പെണ്‍കുട്ടിക്ക് ആഘോഷിക്കണമെങ്കില്‍ ഭര്‍ത്താവിനോ പിതാവിനോ ഒപ്പം പുറത്തുപോകണം. അല്ലാതെ അപരിചിതര്‍ക്കൊപ്പമല്ല പോകേണ്ടതെന്നും ആസ്മി പറഞ്ഞു. സ്ത്രീകള്‍ നഗ്‌നതയെ ഫാഷനെന്ന് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷന്മാര്‍ക്കിടയിലുള്ള ആകര്‍ഷണത്തെ ഞാന്‍ സ്വീകരിക്കുന്നു. എന്നാല്‍ അതിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കേന്ദ്രമന്ത്രി കിരണ്‍ റിജിജു സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ബാംഗ്ലൂരിലെ എം ജി റോഡിലും ബ്രിഗേഡ് റോഡിലും നടന്ന ആഘോഷ പരിപാടികള്‍ക്കിടയിലാണ് യുവതികളെ അപരിചിതരായ യുവാക്കള്‍ കൈവെച്ചത്.
ചിലര്‍ സ്ത്രീകളുടെ മുടിക്ക് പിടിച്ച് വലിക്കുകയും ചിലര്‍ അവരുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. പലരും ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് പൊട്ടിക്കരഞ്ഞതായി ചില ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ അതാത് പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ് പോലീസ്.
https://www.facebook.com/Malayalivartha


























