Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

2,100 കോടി തട്ടിയ ഗോവക്കാരന്‍ പിടിയില്‍

05 JANUARY 2017 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും

കണ്ടാല്‍ സുമുഖന്‍ മാന്യന്‍. വാചകം കൊണ്ട് ആരെയും വീഴ്ത്തും മിടുക്കന്‍. യാത്ര ലോകോത്തര കാറുകളില്‍. സിഡ്‌നി ലൊമോസിന്റെ തട്ടിപ്പ് വീരകഥകള്‍ക്ക് അവസാനമില്ല. ഭൂരിപക്ഷവും മലയാളികളടങ്ങുന്ന ഗള്‍ഫ് പ്രവാസികളില്‍ നിന്നും 2100 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ഗോവന്‍ സ്വദേശി സിഡ്‌നി ലൊമോസ് ദുബായില്‍ പിടിയിലായി.
ദുബായ് മീഡിയാ സിറ്റിയില്‍ അത്യാഡംബരമായ ഓഫീസില്‍ എക്‌സന്‍ഷ്യല്‍ എന്ന വിദേശനാണ്യ നിക്ഷേപസ്ഥാപനം നടത്തിവന്ന ഈ മുപ്പത്താറുകാരനെ ചൊവ്വാഴ്ച രാത്രിയാണ് ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഡ്‌നിലോമോസിന്റെ ഇരകളായവര്‍ ഏഴായിരത്തില്‍പ്പരം പ്രവാസികളും സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളുടെ തട്ടിപ്പിനെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ലൊമോസിനെ അറസ്റ്റു ചെയ്യുകയും എക്‌സന്‍ഷ്യലിന്റെ ദുബായ് ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു.
എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഈ ഗോവന്‍ തരികിട കള്ളപ്പണനിക്ഷേപ സ്വര്‍ഗ്ഗമായ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലെ എഫ്‌സിഐ മാര്‍ക്കറ്റ്‌സ് എന്ന മറ്റൊരു നിക്ഷേപതട്ടിപ്പു കമ്പനിയുമായി ചേര്‍ന്ന് പിന്നക്കിള്‍ അസറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ് മാനേജ്‌മെന്റ് എന്ന മറ്റൊരു തട്ടിപ്പുസ്ഥാപനം തട്ടിക്കൂട്ടി പുതിയ ഇരകളെ വീഴ്ത്തുന്നതിനിടയിലാണ് വലയിലായത്.
നിക്ഷേപത്തുകയുടെ 120 ശതമാനം പ്രതിവര്‍ഷലാഭമായി നല്‍കുമെന്ന കേരളത്തിലെ ശബരീനാഥിന്റെ ട്ടോട്ടല്‍ ഫോര്‍ യു മാതൃകയിലുള്ള തട്ടിപ്പായിരുന്നു സിഡ്‌നി ലിമോസിന്റേത്. ലാഭത്തുക മാസംതോറും നിക്ഷേപകര്‍ക്കു നല്‍കുമെന്നായിരുന്നു പ്രലോഭനം. സിവില്‍ വ്യോമയാനം, എണ്ണഖനനം, പ്രകൃതിവാതക വ്യവസായം എന്നീ മേഖലകളില്‍ നിക്ഷേപിക്കാനെന്ന പരസ്യപ്രളയം സൃഷ്ടിച്ചായിരുന്നു കബളിപ്പിക്കല്‍. പലരും ബന്ധുക്കളില്‍ നിന്നു കടംവാങ്ങിയും ബാങ്കുകളില്‍ നിന്നു ഭീമമായ തുകകള്‍ വായ്പയെടുത്തുമാണ് വന്‍ ലാഭവിഹിതം മോഹിച്ച് പണം നിക്ഷേപിച്ചത്.
നിക്ഷേപകര്‍ ഏഴായിരത്തില്‍പ്പരമായിരുന്നുവെങ്കില്‍ ഓരോരുത്തര്‍ക്കും നിരവധി അക്കൗണ്ടുകളാണുണ്ടായിരുന്നത്. ഇതുമൂലം എക്‌സെന്‍ഷ്യലിലെ മൊത്തം അക്കൗണ്ടുകള്‍ 18,000 ല്‍പ്പരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒരു എണ്ണപ്രകൃതിവാതക കമ്പനിയുടെ എക്‌സിക്യൂട്ടീവ് കാല്‍ലക്ഷം ഡോളര്‍ വീതം 700 അക്കൗണ്ടുകളിലാണ് പണം നിക്ഷേപിച്ചത്. ഒരു അലുമിനിയം കമ്പനിയുടെ വൈസ് പ്രസിഡന്റിന് 350 അക്കൗണ്ടുകളിലായിരുന്നു നിക്ഷേപം. ഒരു മലയാളി എന്‍ജിനീയര്‍ 25 ലക്ഷം രൂപ ബാങ്കില്‍ നിന്നു വായ്പയെടുത്താണ് സിഡ്‌നി ലൊമോസിന്റെ മടയില്‍കൊണ്ട് ഇട്ടുകൊടുത്തത്. ഷാര്‍ജയിലെ ഒരു മലയാളിയുടെ നിക്ഷേപം 1.75 ലക്ഷം ഡോളര്‍.
ഗോവയിലെ ഒരു പ്രമുഖ ഫുട്‌ബോള്‍ ക്ലബിന്റെ ഉടമയാവാന്‍വേണ്ടി കോടികള്‍ നിക്ഷേപിച്ച ലൊമോസ് ബോളിവുഡ്ഹോളിവുഡ് സുന്ദരിമാരുമൊത്ത് അഴിഞ്ഞാടിയ വകയിലും നിക്ഷേപത്തുകയുടെ നല്ലൊരുപങ്ക് പോയിട്ടുണ്ടെന്നും അധികൃതര്‍ സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (1 hour ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (1 hour ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (1 hour ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (4 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (4 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends