പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം ബൈക്കില്‍ വലിച്ചിഴച്ച് കൊലപ്പെടുത്താന്‍ ശ്രമം; കണ്ണുകള്‍ വികൃതമാക്കി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം ബൈക്കില്‍ വലിച്ചിഴച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയില്‍ ഡിസംബര്‍ 24നായിരുന്നു സംഭവം. കണ്ണുകള്‍ വികൃതമായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
രണ്ട് യുവാക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി നിലവിളിച്ചപ്പോള്‍ ഇരുവരും ചേര്‍ന്ന് മര്‍ദിച്ച് അവശയാക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്താനും ശ്രമിച്ചു.
യുവാക്കളുടെ മര്‍ദ്ദനവും ക്രൂരതയും കാരണം പെണ്‍കുട്ടിയുടെ നട്ടെല്ലിന് 85 ശതമാനം ക്ഷതമേറ്റതായി ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എല്ലുകള്‍ ചതഞ്ഞതിന് പുറമേ വോക്കല്‍ കോഡിനും ക്ഷതം സംഭവിച്ചിട്ടുണ്ട്. ജെയ്പൂര്‍ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് കൈക്കുഴയ്ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
പെണ്‍കുട്ടി പഠിച്ചിരുന്ന അടച്ചിട്ട ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തി ഗ്രാമവാസികള്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പ് ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ കേസിലെ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടി പഠിയ്ക്കുന്ന സ്‌കൂളിന്റെ ഉടമയും രണ്ടാമന്‍ ഇയാളുടെ ബന്ധുവുമാണ്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് തിങ്കഴാഴ്ച രാത്രി പ്രതികളെ അറസ്റ്റ് ചെയ്തു. രാകേഷ് (22), ബന്ധു നരേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരമുള്ള വകുപ്പുകളും ചുമത്തും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ തട്ടിക്കൊണ്ടുപോകല്‍, പീഡനം, മനപ്പൂര്‍വ്വം പരിക്കേല്‍പ്പിയ്ക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഏഴ് ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























