പതിനാലുകാരിയെ ശുചിമുറിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; പിടിയിലായ മൂന്നില്‍ രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

ക്രമസമാധാന നിലയില്‍ ആശങ്ക ഉണ്ടാക്കും വിധം ക്രൂര കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന ഡല്‍ഹിയിലെ കട്‌ലിപുട്‌ലി കോളനിവാസിയായ പതിനാലുകാരിയെ ശുചിമുറിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. പുതുവത്സരരാത്രിയിലായിരുന്നു സംഭവം.
കോളനിയില്‍ നവീകരണത്തിന്റെ ഭാഗമായി താമസക്കാരെ ആനന്ദ്പര്‍ബതിലെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു കുടുംബത്തിലെ 14 കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്.
കടുത്ത വയറ് വേദനയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. സാധനം വാങ്ങി തിരികെ വരുമ്‌ബോള്‍ പൊതുശുചി മുറിയില്‍ കയറിയപ്പോള്‍ പ്രതികള്‍ പിന്നാലെ എത്തി ശുചിമുറിയില്‍ കയറി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.
വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. പിടിയിലായ മൂന്ന് പേരില്‍ രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























