ഡാമുകളിലേക്കുള്ള നീരൊഴുക്ക് നിലച്ചുതുടങ്ങി: വൈദ്യുതി ഉല്‍പാദനം വന്‍പ്രതിസന്ധിയിലേക്ക്

കേരളത്തിലെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് നിലച്ചുതുടങ്ങി. ഡാമുകളില്‍ ആകെയുള്ളത് സംഭരണ ശേഷിയുടെ 46 ശതമാനം വെള്ളം മാത്രം. 1930 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലമേ അണക്കെട്ടുകളിലുള്ളൂ എന്നാണു ചൊവ്വാഴ്ചത്തെ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമുണ്ടായിരുന്ന വെള്ളം 2741 ദശലക്ഷം യൂണിറ്റിനു തികയുമായിരുന്നു.
ഇടുക്കി പദ്ധതിയില്‍ 38 ശതമാനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതുപയോഗിച്ച് 842 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. ഇടമലയാര്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ പതിനാലു ശതമാനവും കുണ്ടളയില്‍ പന്ത്രണ്ടു ശതമാനവും മാട്ടുപ്പെട്ടിയില്‍ 22 ശതമാനവും വെള്ളമാണു ശേഷിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ സംഭരണികളില്‍ ജലനിരപ്പ് ആശങ്കാജനകമാണ്.
https://www.facebook.com/Malayalivartha


























