എയര്‍ ഇന്ത്യയുടെ വിമാന വാങ്ങലുകളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

എയര്‍ ഇന്ത്യയുടെ അനാവശ്യമായ വിമാന വാങ്ങലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. 2004 - 2008 കാലഘട്ടത്തില്‍ നടന്ന 111 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങിയ ഇടപാടും ചില വിമാനങ്ങള്‍ പാട്ടത്തിനു വാങ്ങിയതും അന്വേഷിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന ഇടപാടിനായി 67,000 കോടി രൂപയാണ് ചെലവായത്. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററെസ്റ്റ് ലിറ്റിഗേഷന്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
എന്നാല്‍ ഇക്കാര്യത്തില്‍ 2013ല്‍ സിബിഐ കേസ് ഫയല്‍ ചെയ്‌തെന്നും 55 സാക്ഷികളെ ഇതുവരെ വിസ്തരിച്ചെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി അറിയിച്ചു. യുകെയില്‍നിന്ന് ചില വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ജൂണ്‍ മാസത്തോടെ അന്വേഷണങ്ങള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായും റോഹ്തഗി അറിയിച്ചു.
https://www.facebook.com/Malayalivartha


























