പ്രവാസി ഭാരതീയ ദിവസിന് ഇന്ന് തുടക്കമാകുന്നു

പ്രവാസി ഭാരതീയ ദിവസിന് ശനിയാഴ്ച തിരശ്ശീല ഉയരും. പ്രവാസിയായി ദക്ഷിണാഫ്രിക്കയിലത്തെിയ മഹാത്മാ ഗാന്ധി ഇന്ത്യയില്‍ മടങ്ങി എത്തിയതിന്റെ സ്മരണ പുതുക്കല്‍ കൂടിയായി ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിന് ഇക്കുറി നാലായിരത്തിലധികം പ്രവാസി ഇന്ത്യക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2003 മുതല്‍ വര്‍ഷന്തോറും നടന്നിരുന്ന പ്രവാസി ഭാരതീയ ദിവസ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് 2015ലെ 13ാം പ്രവാസി ഭാരതീയ ദിവസിനുശേഷം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുശേഷം നടക്കുന്ന ആദ്യ ദേശീയ പ്രവാസി സംഗമമാണ് ഇന്ന് തുടങ്ങുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം കര്‍ണാടക സര്‍ക്കാറുമായി ചേര്‍ന്നാണ് 14ാമത് ത്രിദിന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബംഗളൂരുവിലെ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രവാസ സമൂഹത്തിന്റെ ബന്ധങ്ങളിലെ പുനര്‍ നിര്‍വചനം ലക്ഷ്യമാക്കി 'റീഡിഫൈനിങ്ങ് എന്‍ഗേജ്‌മെന്റ് വിത്ത് ഇന്ത്യന്‍ ഡയസ്‌പോറ' എന്നതാണ് ഇത്തവണത്തെ സമ്മേളന വിഷയം. ശനിയാഴ്ച നടക്കുന്ന യൂത്ത് പ്രവാസി ഭാരതീയ ദിവസ് കേന്ദ്ര യുവജനകാര്യ മന്ത്രി വിജയ് ഗോയലും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി. കെ. സിങ്ങും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സുറിനാം വൈസ് പ്രസിഡന്റ് മൈക്കിള്‍ അശ്വിന്‍ അധിന്‍ മുഖ്യാതിഥിയാകും.
ഞായറാഴ്ച നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ഡോ. അന്‍േറാണിയോ കോസ്റ്റയാണ് മുഖ്യാതിഥി. മലേഷ്യന്‍ മന്ത്രി എസ്. സ്വാമി വേലു, മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി ഡോ. എസ്. സുബ്രമണ്യം, മൗറീഷ്യസ് ആരോഗ്യ മന്ത്രി പൃഥ്വിരാജ് സിങ്ങ് രൂപന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കര്‍, മഹേഷ് ശര്‍മ, ജെ. പി. നദ്ദ എന്നിവരും പങ്കെടുക്കും.
തുടര്‍ന്ന് മുഖ്യമന്ത്രിമാരുടെ സമ്മേളനം നടക്കും. കേരളം, കര്‍ണാടക, അസം, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. തിങ്കളാഴ്ച വിവിധ വിഷയങ്ങളില്‍ പ്‌ളീനറി സമ്മേളനങ്ങള്‍ നടക്കും. സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 30 പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ നല്‍കും. അന്നുതന്നെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും ദൗത്യങ്ങളിലും പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കും. ംംം.ുയറശിറശമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha


























