35 വര്‍ഷത്തിനുശേഷം എം.കെ. സ്റ്റാലിന്‍ ഡിഎംകെ യൂത്ത് വിംഗ് സ്ഥാനമൊഴിഞ്ഞു

ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ നേതൃസ്ഥാനമൊഴിഞ്ഞു. 35 വര്‍ഷമായി സ്റ്റാലിന്‍ കൈവശംവച്ചിരുന്ന സ്ഥാനം 49കാരനായ മുന്‍ മന്ത്രി എം.പി.സാമിനാഥനാണ് കൈമാറിയിരിക്കുന്നത്. കരുണാനിധി രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന അവസ്ഥയിലാണ് സ്റ്റാലിന്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറി സ്ഥാനം ഒഴിയാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
1980ല്‍ രൂപീകരിച്ച ഡിഎംകെ യൂത്ത് വിംഗിന്റെ ആദ്യ സെക്രട്ടറി സ്റ്റാലിനായിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഉള്ളുകളികളില്‍ സ്റ്റാലിന്‍ വൈദഗ്ദ്യം നേടുന്നതും യുവജന വിഭാഗത്തിലെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു.
https://www.facebook.com/Malayalivartha


























