Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ ഇന്ത്യയിലെ പരമ്പരാഗത പത്രങ്ങള്‍ എല്ലാം പ്രതിസന്ധിയില്‍; എച്ച് ടി ഒറ്റടയിക്ക് പൂട്ടുന്നത് ഏഴ് എഡിഷനുകള്‍ 

07 JANUARY 2017 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും

ലോകത്തെ തന്നെ പത്രമാദ്ധ്യമങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് തെളിയിക്കുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന ദേശീയ ദിനപത്രത്തിന്റെ നടപടി. ഒറ്റടയിക്ക് ഏഴ് എഡിഷനുകള്‍ പൂട്ടാന്‍ തീരുമാനിച്ചുകൊണ്ടാണ് ഹിന്ദുസ്ഥാന്‍ ടൈംസ് നഷ്ടം ഒഴിവാക്കി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന വാര്‍ത്തയാണ് പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പുറത്തുവരുന്നത്.

ഉത്തരേന്ത്യയിലെ നാല് പ്രധാന എഡിഷനുകളും മൂന്ന് ചെറിയ എഡിഷനുകളും പൂട്ടുമെന്നതാണ് വാര്‍ത്ത. നല്ല, മുന്‍നിര പത്രമെന്ന നിലയില്‍ മറ്റു പല പത്രങ്ങളില്‍ നിന്നും ജോലിയുപേക്ഷിച്ചും മറ്റും ഹിന്ദുസ്ഥാന്‍ ടൈംസിലേക്ക് ചേക്കേറിയ നിരവധി പത്രപ്രവര്‍ത്തകരെ തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണ് സൂചനകള്‍. കൊല്‍ക്കത്ത, ഭോപ്പാല്‍, ഇന്‍ഡോര്‍, റാഞ്ചി എന്നീ പ്രധാന എഡിഷനുകള്‍ പൂട്ടും. കാണ്‍പൂരും അലഹബാദും ഉള്‍പെടെയുള്ള ചെറു എഡിഷനുകളും പൂട്ടുന്നുണ്ട്.

ഇതുകൊണ്ടുമാത്രം കമ്പനിയിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്നും കൂടുതല്‍ എഡിഷനുകള്‍ക്ക് താമസിയാതെ പൂട്ടുവീഴുമെന്നും സംസാരമുണ്ട്. മുന്‍നിര പത്രമെന്ന നിലയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സല്‍പ്പേരിനെ ബാധിക്കുന്ന നടപടിയാണ് ഇതെന്നും വിലയിരുത്തലുകള്‍ ഉയരുന്നു. മുന്‍പ് ലഭിച്ചുവന്നിരുന്ന പരസ്യവരുമാനത്തില്‍ ഇനിയങ്ങോട്ട് വലിയ ഇടിവുണ്ടാവാന്‍ നടപടി കാരണമാകുമെന്നാണ് വിമര്‍ശനം. എന്നാല്‍ കമ്പനി ലാഭത്തിലാണെന്നും എഡിഷനുകള്‍ പൂട്ടുന്നത് മറ്റുചില കാരണങ്ങളാലാണെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പത്രം തന്നെ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതോടെ രാജ്യത്തെ പ്രിന്റ് മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന പത്രക്കാരെല്ലാം ആശങ്കയിലാണ്. നിരവധി ചെറുകിട പത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇ്‌പ്പോള്‍തന്നെ നഷ്ടത്തിലാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനെ പോലെ അവരും ഒന്നുകില്‍ പത്രവ്യവസായത്തില്‍ നിന്ന് പിന്മാറുകയോ സമാനമായ രീതിയില്‍ ഒന്നോ രണ്ടോ എഡിഷനിലേക്ക് മാത്രം മാറുകയോ ചെയ്യുമെന്ന ആശങ്കയാണ് പത്രപ്രവര്‍ത്തകരില്‍ പലരും പങ്കുവയ്ക്കുന്നത്. പതിനഞ്ചും ഇരുപതും വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എഡിഷനുകള്‍ പൂട്ടാന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തികം മാത്രമല്ല കാരണമെന്നും സൂചനയുണ്ട്.

സമ്പന്ന വനിതകളുടെ പട്ടികയിലും ശക്തരായ വനിതകളുടെ പട്ടികയിലുമെല്ലാം മുന്‍ വര്‍ഷങ്ങളില്‍ ഇടംപിടിച്ച ശോഭന ഭാര്‍ട്ടിയയാണ് (ശോഭന ഭാരതീയ) ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥയും എഡിറ്റോറിയല്‍ ഡയറക്ടറും. കെകെ ബിര്‍ളയുടെ മകളും ജിഡി ബിര്‍ളയുടെ ചെറുമകളുമായ ഈ അറുപതുകാരിയുടെ നേതൃത്വത്തില്‍ പത്രത്തിന്റെ ഹിന്ദി ഇംഗ്ലീഷ് എഡിഷനുകളും ബിസിനസ് പത്രമായ മിന്റും പ്രവര്‍ത്തിക്കുന്നു. നിരവധി വെബ്‌സൈറ്റുകളും നാല് എഫ്എം സ്റ്റേഷനുകളും ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉണ്ട്. ജോബ് പോര്‍ട്ടലായ ഷൈന്‍, സിനിമാ പോര്‍ട്ടലായ ദേശി മാര്‍ട്ടിനി എന്നിവയും പ്രസിദ്ധമാണ്. കൂടുതലായും ഓണ്‍ലൈന്‍ ബിസിനസിലേക്ക് ഇന്ത്യന്‍ മാദ്ധ്യമലോകത്തെ അതികായരായ ഹിന്ദുസ്ഥാന്‍ ടൈംസ് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ എഡിഷനുകള്‍ പൂട്ടാനുള്ള തീരുമാനമെന്നാണ് സൂചനകള്‍. ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയയുടെ 75.36 ശതമാനം ഷെയറുകളുടെ ഉടമസ്ഥാവകാശം ബിര്‍ള കുടുംബത്തിനാണ്. ഇപ്പോള്‍ എഡിഷനുകള്‍ പൂട്ടാനെടുത്ത തീരുമാനം ശോഭന ഭാര്‍ട്ടിയയുടെയും ബിര്‍ള ഗ്രൂപ്പിന്റെയും ഇമേജിനെ ബാധിക്കുമെന്നാണ് വാര്‍ത്തകള്‍.

ന്യൂസ്പ്രിന്റില്‍ കാലങ്ങളായി ഉണ്ടാകുന്ന വിലവര്‍ധനയും പുതിയ പത്രങ്ങള്‍ ഉണ്ടാകുന്നതോടെ വില്‍പനയില്‍ കുറവുണ്ടാകുന്നതും പരസ്യവരുമാനം കുറയുന്നതുമെല്ലാം കഴിഞ്ഞ രണ്ടു ദശകത്തോളമായി പത്ര മാദ്ധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധികളാണ്. ലോകത്താകമാനം തന്നെ ഇത്തരത്തില്‍ നിരവധി പത്രങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. പക്ഷേ, ഇതിന് സമീപകാലത്ത് ആക്കംകൂട്ടിയത് ഓണ്‍ലൈന്‍ പത്രങ്ങളുടെ വരവോടെയാണ്. ഇന്റര്‍നെറ്റ് ബൂം ശക്തമായതോടെയും സ്മാര്‍ട്ട് ഫോണുകളും ടാബുമെല്ലാം സാധാരണക്കാരുടെ കൈകളില്‍ വരെ എത്തുകയും ചെയ്തതോടെ പ്രിന്റഡ് പത്രങ്ങളോട് ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞു.

ഇപ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് ഫോര്‍ ജി സേവനങ്ങള്‍ കൂടി സുലഭമായതോടെ ഇതിന് ആക്കംകൂടി. പത്രങ്ങള്‍ വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതും അവയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തി. പരസ്യതാല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി അപൂര്‍വം പത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലത്തെ പോലെ വാര്‍ത്തക്ള്‍ മുക്കുന്നത് ശീലമാക്കിയ പത്രങ്ങളുടെ കള്ളത്തരം ഓണ്‍ലൈന്‍ പത്രങ്ങള്‍ വന്നതോടെ പൊളിഞ്ഞു. സോഷ്യല്‍ മീഡിയയും വലിയൊരളവില്‍ പത്രങ്ങള്‍ മൂടിവയ്ക്കുന്ന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നു തുടങ്ങിയതോടെ പത്രമാദ്ധ്യമങ്ങളുടെ വിശ്വാസ്യത വലിയതോതില്‍ ചോദ്യംചെയ്യപ്പെടുകയായിരുന്നു.

ഇതിനെല്ലാം പുറമെ പുതുതലമുറയിലെ രാവിലെ വായനക്കാര്‍ക്ക് പത്രവായന പതിവുശീലവുമല്ലാതായി. ഇപ്പോള്‍ ഈ ശീലത്തില്‍ പത്രം വായിച്ചുവരുന്നവര്‍ക്ക് മാത്രമാണ് പ്രിന്റ് രൂപത്തില്‍ പത്രം ആവശ്യമെന്ന നിലയിലേക്ക് കാര്യങ്ങള്‍ അതിവേഗം മാറുകയാണ്. അതിനാല്‍തന്നെ വലിയ പ്രതിസന്ധിയാണ് പ്രിന്റ് പത്രങ്ങള്‍ നേരിടുന്നത്. പല മുന്‍നിര പത്രങ്ങളും അവരുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ സജീവമാക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിരവധി എഡിഷനുകളുമായി പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ക്ക് വേണ്ടതിന്റെ കാല്‍ഭാഗം ജീവനക്കാര്‍ പോലും ഓണ്‍ലൈന്‍ എഡിഷനുകള്‍ നടത്താന്‍ ആവശ്യമില്ലെന്നിരിക്കെ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (2 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (2 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (3 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends