പണം തിരികെ ചോദിച്ചതിന് പിതാവും മകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തിയത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് പിതാവും മകനും യുവാവിനെ കൊന്ന് കുഴിച്ചുമൂടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നായിരുന്നു കൊലപാതകം. പൂനെയില്‍ ശിവരാം ശിവാജി വലേകര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ ശിവരാമിന്റെ മൃതദേഹം പ്ലാസിക് കവറിലാക്കി കുഴിച്ചുമൂടുകയായിരുന്നു. സമിദുല്ല മണിയര്‍ (54), മഹ്ബൂബ് മണിയര്‍ (26) എന്നിവരാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം അറസ്റ്റിലായത്.
വെള്ളീയാഴ്ചയാണ് പോലീസ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കടമായി നല്‍കിയ പണം ശിവരാമന്‍ തിരിച്ചുചോദിച്ച് ശല്യം ചെയ്തതോടെ പിതാവും മകനും അയാളെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ വെച്ച് കൊലനടത്തി മൃതദേഹം അവിടെതന്നെ കുഴിച്ചിട്ടു.
ശിവരാമിന്റെ പിതാവാണ് മകനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ശിവരാമില്‍ നിന്നും പണം വാങ്ങിയവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിനിടെ സമിദുല്ലയുമായി ശിവരാം പണത്തെ ചൊല്ലി വഴക്കുണ്ടാക്കിയത് പോലീസ് കണ്ടെത്തി. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.
https://www.facebook.com/Malayalivartha


























