സ്ത്രീകളുടെ സ്വയരക്ഷയ്ക്ക് മെട്രോയുടെ പുതിയ നിര്‍ദേശം

സ്ത്രീകള്‍ക്ക് മെട്രോ യാത്രയ്ക്കിടെ സ്വയരക്ഷയ്ക്ക് ചെറിയ കത്തികള്‍, ലൈറ്റര്‍, തീപ്പെട്ടി എന്നിവ സൂക്ഷിക്കാമെന്നാണ് മെട്രോയുടെ നിര്‍ദേശം. ദില്ലി മെട്രോയുടെ ശാസ്ത്രി പാര്‍ക്ക ഉള്‍പ്പെടെയുള്ള വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് പ്രതിദിനം നൂറുകണക്കിന് ലൈറ്ററുകളും തീപ്പെട്ടികളും പിടിച്ചെടുക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ജോലി സ്ഥത്തേയ്ക്കുള്ള യാത്രക്കിടെ ചെറിയ പണിയായുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്ന തൊഴിലാളികളുടെ അഭ്യര്‍ത്ഥനയും മെട്രോ കണക്കിലെക്കുകയായിരുന്നു. മെട്രോ യാത്രക്കിടെ യാത്രക്കാര്‍ കൈവശം വയ്ക്കുന്ന ആയുധങ്ങള്‍ പരിശോധിച്ച് അനിവാര്യമെങ്കില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വയ സുരക്ഷാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
സിക്ക് വംശജരുള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും ഇത് സഹായിക്കും. ഡിസംബറില്‍ സിഐഎസ്എഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയ പോക്കറ്റടിക്കാരില്‍ 91 ശതമാനവും സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍. 2015ല്‍ ഇത് 93 ശതമാനമായിരുന്നു. പോക്കറ്റടിക്കാരെ ചെറിയ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവദിച്ചാല്‍ മറ്റ് യാത്രക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താനാവുമെന്നാണ് സിഐഎസ്എഫ് ഉന്നയിക്കുന്ന ചോദ്യം.
https://www.facebook.com/Malayalivartha


























