മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ മകന്‍ അച്ഛനെ കുത്തിക്കൊന്ന ശേഷം അമ്മയെ ആക്രമിച്ച് വീടിന് തീയിട്ടു

അച്ഛനെ കുത്തിക്കൊന്ന മകന്‍ അമ്മയെ ആക്രമിക്കുകയും വീടിന് തീയിടുകയും ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍, 11 പോലീസുകാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ മധു വിഹാറിലാണ് സംഭവം.
അച്ഛന്‍ ആര്‍.പി. മാതായെ നാവികസേനാ ഉദ്യോഗസ്ഥന്‍ ആയിരുന്ന 30-കാരനായ രാഹുലാണ് കുത്തിക്കൊന്നത്. ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഇയാളെ എതിര്‍ക്കാന്‍ ചെന്ന അമ്മയെയും കുത്തി. സമീപവാസികളെയും ഹൗസിങ് സൊസൈറ്റി സുരക്ഷാജീവനക്കാരനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. പോലീസ് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ രാഹുല്‍ അടുക്കളയില്‍ കയറി ഗ്യാസ് സിലിണ്ടറിന് തീകൊളുത്തുകയായിരുന്നു. വാതില്‍തുറക്കാന്‍ ശ്രമിക്കുകയായിരുന്ന പോലീസുകാര്‍ക്കും രാഹുലിനും പ്രദേശവാസികള്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു.
https://www.facebook.com/Malayalivartha


























