ഡ്രോണ്‍ നിര്‍മിച്ചു നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരുമായി അഞ്ചുകോടി രൂപയുടെ വ്യവസായ കരാര്‍ ഒപ്പിട്ടു പത്താംക്ലാസുകാരന്‍

യുദ്ധഭൂമിയില്‍ കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഡ്രോണ്‍ രൂപകല്‍പന ചെയ്ത ഹര്‍ഷവര്‍ധന് പ്രായം 14 മാത്രം. ഡ്രോണ്‍ നിര്‍മിച്ചു നല്‍കാനാണ് ഹര്‍ഷവര്‍ധന്‍ ഷാല ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്.
കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നടന്ന വൈബ്രന്റ് ഗ്ലോബല്‍ സമ്മിറ്റിലെ താരം ഈ 14 കാരനായിരുന്നു. ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് നടത്തുന്ന മെമ്മൊറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങിന്റെ അഞ്ചു കോടിയുടെ ഡ്രോണ്‍ നിര്‍മ്മാണ പദ്ധതിയുമായാണ് ഹര്‍ഷ്‌വര്‍ധന്‍ കൈകോര്‍ത്തിരിക്കുന്നത്.
കുഴിബോംബ് പൊട്ടിയും അതു നിര്‍വീര്യമാക്കാന്‍ ശ്രമിക്കുമ്പോഴും നിരവധി സൈനികര്‍ കൊല്ലപ്പെടുന്നതായുള്ള വാര്‍ത്തകളാണ് പുതിയ കണ്ടുപിടിത്തത്തിന് ഹര്‍ഷവര്‍ധനെ പ്രേരിപ്പിച്ചത്.

ഡ്രോണിന്റെ അഞ്ചു മാതൃകകള്‍ സൃഷ്ടിക്കാന്‍ ചെലവാക്കിയതാകട്ടെ വെറും അഞ്ചുലക്ഷം രൂപ മാത്രം. രണ്ടുലക്ഷം രൂപ മാതാപിതാക്കള്‍ നല്‍കി. ബാക്കി സര്‍ക്കാരും. അമേരിക്കയിലെ ഗൂഗിളിന്റെ പ്രധാന ഓഫീസ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഈ മിടുക്കന്‍ പറയുന്നു.
ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുമായി കരാറിലേര്‍പ്പെടുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിനായി 'ഏറോബോട്ടിക്' എന്ന കമ്പനിയും സ്ഥാപിച്ചുകഴിഞ്ഞു.

https://www.facebook.com/Malayalivartha


























