കോമാളിയെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്ന് ഖാദി കലണ്ടര്‍ വിഷയത്തില്‍ മോദിയെ പരിഹസിച്ച് ഗാന്ധിജിയുടെ പൗത്രന്‍

ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയ ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടര്‍ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണക്കറ്റ് പരിഹസിച്ച് ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. നരേന്ദ്ര മോഡി പോളിസ്റ്ററിന്റെ മോഡലാണെന്ന് തുഷാര്‍ ഗാന്ധി പരിഹസിച്ചു. കോമാളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും തുഷാര്‍ ആഞ്ഞടിച്ചു. പ്രധാനമന്ത്രി പോളിസ്റ്റര്‍ വസ്ത്രങ്ങളുടെ മോഡലാണ്. ബാപ്പു ഖദര്‍ ധരിച്ചാണ് ബെക്കിങ്ഹാം കോട്ടാരത്തിലേക്ക് പോയത്. അല്ലാതെ പത്ത് ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചല്ല. കയ്യില്‍ ചര്‍ക്കയും മനസില്‍ നാഥുറാമും. കോമാളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല- തുഷാര്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
1931ലെ ഗാന്ധിജിയുടെ ചരിത്രപരമായ ബ്രിട്ടീഷ് സന്ദര്‍ശനത്തെ പരാമര്‍ശിച്ചാണ് തുഷാറിന്റെ പരാമര്‍ഷം. 2015 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ മോഡി സ്വന്തം പേര് തുന്നിയ സ്യൂട്ട് ഇട്ടത് വിവാദമായിരുന്നു. മറ്റൊരു ട്വീറ്റിലൂടെ നേരത്തെ തുഷാര്‍ ഗാന്ധി മോഡിയെ പരിഹസിച്ചിരുന്നു. ഗാന്ധിക്കുള്ള സന്ദേശമെന്ന രീതിയിലായിരുന്നു ട്വീറ്റ്. അതിങ്ങനെ- ബാപ്പൂ, താങ്കളുടെ ചര്‍ക്ക മോഷ്ടിച്ചിരിക്കുന്നു. ആദ്യം കുറച്ച് 2000 നോട്ടുകളില്‍ നിന്നും ഗാന്ധി അപ്രത്യക്ഷമായി. ഇപ്പോള്‍ ഖാദിയുടെ ഓഫീസില്‍ നിന്നും കലണ്ടറില്‍ നിന്നും. പകരം വന്നതാകട്ടെ പത്ത് ലക്ഷം രൂപയുടെ കോട്ട് ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയും.
ഗാന്ധിജി നൂല്‍നൂല്‍ക്കുന്ന ചിത്രമാണ് വര്‍ഷങ്ങളായി ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ ഉപയോഗിച്ചിരുന്നത്. ഇതിനു പകരം ഇത്തവണ മോഡിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചതാണ് വിവാദമായത്. ഇതിനെതിരെ ഖാദി ഗ്രാമോദ്യോഗിലെ തൊഴിലാളികള്‍ കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. വിവാദ കലണ്ടറിനെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തി.
വിവാദ കലണ്ടര്‍ പുറത്തിറക്കിയതിനെ ന്യായീകരിച്ചായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതികരണം. കലണ്ടറുമായി ബന്ധപ്പെട്ട വിവാദം അനാവശ്യവും അടിസ്ഥാനരഹിവുമാണ്. ഗാന്ധി ചിത്രം ഇല്ലാതെ കെവിഐസി കലണ്ടറുകളും ഡയറികളും ഇതിനുമുമ്ബും പുറത്തിറങ്ങിയിട്ടുണ്ട്. കലണ്ടറില്‍ ഗാന്ധിയുടെ ചിത്രം മാത്രമേ ഉണ്ടാകാവൂ എന്ന നിയമമൊന്നുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























