കാശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജവാന്മാരടക്കം ഏഴ് പേര്‍ക്ക് പരിക്ക്

കാശ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ജവാന്മാരടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. സാംബയിലേയും പൂഞ്ചിലേയും ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. അഞ്ച് സാധാരണക്കാര്‍ക്കും രണ്ട് ജവാന്മാര്‍ക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടോടെ അര്‍ണിയ, ആര്‍.എസ് പുര, രാംഗഡ് സെക്ടറുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇവിടെയുള്ള 20 ഗ്രാമങ്ങളില്‍ ഷെല്ലുകള്‍ പതിച്ചു.
ആര്‍.എസ് പുരയിലെ സതോവാലി ഗ്രാമത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. അര്‍ണിയയിലെ ട്രേവയില്‍ ഒരാള്‍ക്കും രാംഗഡില്‍ രണ്ട് ജവാന്മാര്‍ക്കുമാണ് പരിക്കേറ്റത്.
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് 500 പേരെ അതിര്‍ത്തിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 20,000 പേരാണ് അര്‍ണിയയിലും ആര്‍.എസ് പുരയില്‍ നിന്നുമായി ഒഴിഞ്ഞുപോയത്.
https://www.facebook.com/Malayalivartha


























