പീഡനക്കേസിൽ കുടുങ്ങി ആൾദൈവം ഫലാഹാരി ബാബ അറസ്റ്റില്‍

ഗുര്‍മീത് റാം റഹിം സിംഗിനു പിന്നാലെ വീണ്ടുമൊരു ആൾ ദൈവം കൂടി പീഡനക്കേസിൽ പിടിയിൽ. ആള്‍വാറിലെ ആള്‍ ദൈവം കൗശലേന്ദ്ര ഫലാഹാരി ബാബ(70)യെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഇരുപത്തിയൊന്നുകാരിയാണ് ബാബ പീഡിപ്പിച്ചെന്ന് ആരോപിച്ച് പോലീസിൽ പരാതി നല്‍കിയത്.
യുവതിയുടെ മാതാപിതാക്കള്‍ 15 വര്‍ഷത്തിലേറെയായി ബാബയുടെ അനുയായികളാണ്. ഇയാള്‍ ഇവരുടെ വീട്ടില്‍ പലതവണ തങ്ങുകയും ചെയ്തിട്ടുണ്ട്. നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് ആദ്യ ജോലിക്ക് ലഭിച്ച പ്രതിഫലം ബാബയ്ക്കു സമര്‍പ്പിക്കുന്നതിനായാണ് ആഗസ്റ്റ് ഏഴിന് രാജസ്ഥാനിലെ അല്‍വാറിലുള്ള ആഢംബര ആശ്രമത്തില്‍ വഎത്തിയത്.
ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയോട് ഗ്രഹണമായതിനാല്‍ ദര്‍ശനമുണ്ടാകില്ലെന്നും ആശ്രമത്തില്‍ താമസിക്കണമെന്നും ആവശ്യപ്പെട്ടു. അതുപ്രകാരം ആശ്രമത്തില്‍ നിന്ന പെണ്‍കുട്ടിയെ രാത്രി ബാബയുടെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുവെന്ന പരാതിയിൽ പറയുന്നു.
രക്തസമ്മര്‍ദ്ദം കൂടിയെന്ന കാരണം പറഞ്ഞ് അറസ്റ്റ് ഒഴിവാക്കുന്നതിനായി ബാബ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, ബാബയുടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും സാധാരണ പോലെയാണെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ബാബയുടെ പൂര്‍ണപേര്. ഫലങ്ങള്‍ മാത്രം കഴിക്കുന്നതിനാലാണ് ബാബയ്ക്ക് ഫലാഹാരി എന്ന പേര് ലഭിച്ചത്. ഉന്നത രാഷ്ട്രീയക്കാരും സിനിമാക്കാര്‍ അടക്കമുള്ളവരുമായും ബാബയ്ക്ക് അടുത്ത ബന്ധമാണുള്ളത്.
https://www.facebook.com/Malayalivartha


























