ഒളിവില്‍ കഴിയുന്ന ഡോണിനെ തിരിച്ചുകൊണ്ടുവരാനുള്ള മോദിയുടെ ശ്രമം ഫലം കാണുമോ ?

21 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഡോണിനെ പിടികൂടുക എന്ന് പറയുന്നത് അത്ര ലളിതമായ കാര്യമല്ല , സ്വപ്നത്തിൽ പോലും അതിനെപ്പറ്റി ചിന്തിക്കുന്നതെ മണ്ടത്തരമാണെന്നാണ് ബോളിവുഡിലെത്തന്നെ അടക്കം പറച്ചിൽ. എന്നാൽ കേന്ദ്രം സ്വന്തം കൈയ്യിലാക്കിയ നരേന്ദ്രമോദി സർക്കാർ വിചാരിച്ചാൽ ഒളിവിൽ കഴിയുന്ന മുംബൈ അധോലോക നായകൻ ദാവൂദിനെ വെളിച്ചത്ത് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രവചനം. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ .എസ്ഐയുടെ സംരക്ഷണയിലുള്ള ദാവൂദ് ഇബ്രാഹിമിനെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാര്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് ചുരുക്കം ചിലരെങ്കിലും പ്രതീക്ഷിക്കുന്നത്.
ഒളിവില്‍ കഴിയുന്ന ദാവൂദിന്‍റെ സ്വത്തുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തയിടെ കണ്ടുകെട്ടുകയും ദാവൂദിന്‍റെ സഹോദരന്‍ ഇഖ്ബാല്‍ കസ്ക്കര്‍ താനെയില്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ കാരണങ്ങളൊക്കെ തന്നെയാകാം പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും ആക്കം കൂട്ടുന്നതും.
1993 ല്‍ മുംബൈയിലെ 12 പ്രധാനകേന്ദ്രങ്ങളില്‍ രണ്ടു മണിക്കൂറിനിടയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 257 സാധാരണ ജനങ്ങൾ മരിക്കുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാൽ സ്ഫോടനക്കേസില്‍ താഹിര്‍ മെര്‍ച്ചന്‍റിനും ഫിറോസ് ഖാനും വധശിക്ഷയും അബു സലേമിനും കരീമുള്ള ഖാനും ജീവപര്യന്ത്യവും ലഭിച്ചു അതേസമയം സ്ഫോടനങ്ങളുടെ സൂത്രധാരനായിരുന്ന ദാവൂദിനെ പിടികൂടാൻ ഇതുവരേക്കും കഴിഞ്ഞിട്ടില്ല. ദാവൂദിനെ പിടികൂടിയാൽ മാത്രമേ ഇരകള്‍ക്ക് നീതി ഉറപ്പാകൂ.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇക്ബാൽ കസ്കറിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.താനെ ആന്റി എക്സ്റ്റോർഷൻ സെൽ ചോദ്യംചെയ്തുവരുന്നു. മുംബൈയിലെ ഭൂമി ഇടപാടുകളിൽ അധോലോകത്തിന്റെ പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പൊലീസ് ഉയർത്തിക്കാണിച്ചിരുന്ന സാറാ സഹാറ വാണിജ്യ സമുച്ചയ കേസിൽ പ്രതിയായിരുന്നു ഇക്ബാൽ കസ്കർ. എന്നാൽ ആരോപണം തെളിയിക്കാനായില്ലെന്നു പറഞ്ഞു 2007ൽ കോടതി വിട്ടയച്ചിരുന്നു.
എന്നാൽ മഹാരാഷ്ട്ര നവനിർമാണ സേന(എംഎൻഎസ്) തലവൻ രാജ് താക്കറെയുടെ വാദങ്ങൾ ഇതൊന്നുമല്ല ദാവൂദ് ഇബ്രാഹീമിന് ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്നും ഇതിനു വേണ്ടി കേന്ദ്രവുമായി ധാരണയിലെത്താൻ ചർച്ചകൾ നടക്കുകയാണെന്നും താക്കറെ ആരോപിക്കുന്നു. ‘അംഗവൈകല്യം സംഭവിച്ച അവസ്ഥയിലാണ് ദാവൂദ് ഇബ്രാഹീം ഇപ്പോഴുള്ളത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്ന് അയാൾക്ക് അതീവ ആഗ്രഹമുണ്ട്. ഇതിനു വേണ്ടി കേന്ദ്രവുമായി ‘വിലപേശൽ’ ചർച്ചകളും സജീവമാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ദാവൂദ് ഇന്ത്യയിലേക്കു തിരിച്ചെത്തും. അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് കേന്ദ്രം കാത്തിരിക്കുന്നതെന്നും താക്കറെ പറയുന്നു.
ഓഗസ്റ്റിൽ സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളർ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതർ മരവിപ്പിച്ചത്. യുകെ ട്രഷറി വകുപ്പ് പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളിൽ, കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണു ദാവൂദിന്. ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതിൽ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്.
https://www.facebook.com/Malayalivartha


























