മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും പഞ്ചാബിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍

രാജ്യത്ത് ദുരൂഹ സാഹചര്യത്തില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി മരിച്ചു. മൊഹാലിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ സിംഗിനെയും 92 വയസ്സുള്ള അമ്മയേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മോഷണം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെ.ജെ സിംഗിന്റെ മരണത്തില്‍ ശിരോമണി അകാലദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ അനുശോചനം രേഖപ്പെടുത്തി.
ബംഗലൂരുവില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് നാളുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ത്രിപുരയില്‍ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു ചാനല്‍ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് അടുത്ത കാലത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ ഫലമാണ് ഇത്തരം ആക്രമണങ്ങള്‍ എന്ന് പരക്കെ ആരോപിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha


























