'ബെല്ലാരിരാജ' ജനാര്‍ദ്ധന്‍ റെഡ്ഡി് ആറു വര്‍ഷത്തിനു ശേഷം നാട്ടില്‍ കടക്കും

ഖനി കുംഭകോണക്കേസില്‍ പെട്ട 'ബെല്ലാരി രാജ' മുന്‍ കര്‍ണാടക മന്ത്രി ജനാര്‍ദ്ധന്‍ റെഡ്ഡിക്ക് ആറു വര്‍ഷത്തിനു ശേഷം സ്വന്തം നാട്ടില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. മൂന്നു ദിവസത്തേക്ക് ബെല്ലാരിയില്‍ താമസിക്കാന്‍ സുപ്രീം കോടതി റെഡ്ഡിക്ക് അനുമതി നല്‍കിയത് വെള്ളിയാഴ്ചയാണ്. കര്‍ണാടകയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോടതിയില്‍ നിന്നുള്ള ഇളവ് രാഷ്ട്രീയ നീക്കത്തിന് പ്രയോജനപ്പെടുത്താനാവും റെഡ്ഡിയുടെ ഇനിയുള്ള നീക്കം.
മുന്‍പ് പലതവണ റെഡ്ഡിയുടെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ഇത്തവണ ജസ്റ്റീസ് എകെ സിക്രിയുടെ ബെഞ്ചിലാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹര്‍ജിയെ സി.ബി.ഐ എതിര്‍ത്തിരുന്നില്ല. കുടുംബത്തോടൊപ്പം ദസ്സറ ആഘോഷത്തില്‍ പങ്കെടുക്കാനാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
അനധികൃത ഖനന കേസില്‍ 2011-ലാണ് റെഡ്ഡി അറസ്റ്റിലായത്. 2015 ജനുവരിയില്‍ കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ബെല്ലാരി, അനന്തപുരം, കുഡപ്പ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍പ് അമ്മ ഗുരുതരാവസ്ഥയില്‍ ആയ സമയത്ത് കോടതി ഇതില്‍ ഇളവ് വരുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























