ഇസ്രത്ത് ജഹാന്‍ കേസ് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി രാജി വച്ചു

കര്‍ണാടക ഹൈകോടതയിലെ മുതിര്‍ന്ന ജഡ്ജി ജയന്ത് പട്ടേല്‍ രാജിവെച്ചു. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍കേസില്‍ സി.ബി.ഐ&ിയുെ;അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജയന്ത് പട്ടേല്‍. കര്‍ണാടക ചീഫ് ജസ്റ്റിസ് എസ്.കെ. മുഖര്‍ജിക്ക് രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ട്. സീനിയോററ്റിയില്‍ കര്‍ണാടക ചീഫ് ജസ്റ്റിസിന് തൊട്ട് താഴെയുള്ള ഇദ്ദേഹത്തെ അടുത്ത ചീഫ് ജസ്റ്റിസായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന.
ഗുജറാത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി സേവനമനഷ്ഠിക്കവെയാണ് നേരത്തേ ഇദ്ദേഹത്തെ കര്‍ണാടകയിലേക്ക് സ്ഥലം മാറ്റിയത്. ജയന്ത് പട്ടേലിനെ ചീഫ് ജസ്റ്റിസായി നിയമിക്കാത്ത നടപടിയെ അന്ന് ഗുജറാത്ത് ബാര്‍ അസോസിയേഷന്‍ ചോദ്യം ചെയ്തിരുന്നു.
ഇസ്രത്ത് ജഹാന്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ജയന്ത് പട്ടേല്‍ കേസിന്റെ നിരീക്ഷണ ചുമതലയും ഏറ്റെടുത്തിരുന്നു. കേസില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ പങ്കിനെക്കുറിച്ചും ഇദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























