ക്യാമ്പസിനുള്ളിൽ വനിതാ പ്രഫസറെ ഗസ്റ്റ് ലക്ചറർ കുത്തിപ്പരിക്കേൽപ്പിച്ചു

തമിഴ്നാട്ടിലെ സർവകലാശാല കാന്പസിൽ വനിതാ പ്രഫസറെ ഗസ്റ്റ് ലക്ചറർ കുത്തിപ്പരിക്കേൽപ്പിച്ചു. മധുരയിലെ മധുര കാമരാജ് യൂണിവേഴ്സിറ്റി കാന്പസിലാണു സംഭവം. രാവിലെ സ്വന്തം ഡിപ്പാർട്ടുമെന്റിലേക്കു നടന്നുപോയ അധ്യാപികയെ അക്രമി കുത്തുകയായിരുന്നു.
ജേർണലിസം വകുപ്പിലെ പ്രഫസർ നാൽപ്പത്തഞ്ചുകാരിയായ ജെനിഫയ്ക്കാണു കുത്തേറ്റത്. നിരവധി തവണ കുത്തുകളേറ്റ ജെനിഫയെ ഗുരുതരാവസ്ഥയിൽ മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപികയുടെ നിലവിളി കേട്ട് ഓടിയെത്തിയ കുട്ടികളാണ് അക്രമിയിൽനിന്ന് രക്ഷപ്പെടുത്തി ഇവരെ ആശുപത്രിയിലെത്തിച്ചതെന്നു പോലീസ് പറഞ്ഞു. അധ്യാപികയെ കുത്തിയ ജോതിമുരുഗൻ എന്ന ഗസ്റ്റ് അധ്യാപകനെ വിദ്യാർഥികൾ പിടികൂടി പോലീസിനു കൈമാറി.
സർവകലാശാലയിലെ പൂർവവിദ്യാർഥിയായ ജോതിമുരുഗന്റെ ഗസ്റ്റ് അധ്യാപക കാലാവധി നീട്ടിനൽകാൻ ജെനിഫ വിസമ്മതിച്ചതാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























