എന്നെ തോൽപ്പിക്കാനാവില്ല മക്കളെ.. 98 ാം വയസിൽ എം.എ കാരൻ..

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. അതും 98 ാം വയസിൽ. ബിഹാർ സ്വദേശി രാജ് കുമാറാണ് ഈ പ്രായത്തിൽ ഉന്നത ബിരുദം കരസ്ഥമാക്കി ബന്തുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുന്നത്. സാധാരണ അൻപത് വയസ് കഴിഞ്ഞാൽ ഓർമശക്തി കുറയുമെന്നാണ് ആളുകളുടെ വാദം. ഇതിനെയൊക്കെ തിരുത്തികുറിച്ചുകൊണ്ടാണ് താജ് കുമാർ എംഎ സ്വന്തമാക്കിയത്. പാറ്റ്ന നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്നാണ് താജ് കുമാർ എംഎ സ്വന്തമാക്കിയത്.
ഒടുവിൽ താൻ തന്റെ സ്വപ്നം സഫലമാക്കിയെന്ന് രാജ് കുമാർ പ്രതികരിച്ചു. എംഎ നേടാനുള്ള തന്റെ ആഗ്രഹം ബന്ധുക്കളോട് അറിയിച്ചു. എന്നാൽ അവർ നിരുത്സാഹപ്പെടുത്തിയില്ല. ഒടുവിൽ താൻ ലക്ഷ്യം കണ്ടുവെന്ന് രാജ് കുമാർ പറഞ്ഞു. വിജയത്തിലേക്ക് എളുപ്പവഴിയില്ലായിരുന്നെന്ന് രാജ് കുമാർ പറയുന്നു. പരീക്ഷയ്ക്കായി പഠിക്കുന്നതിന് അതിരാവിലെ ഉണരുമായിരുന്നു.
ഈ പ്രായത്തിൽ പഠനം വളരെ എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. 2016 ൽ ആണ് ആദ്യ വർഷ പരീക്ഷ അദ്ദേഹം എഴുതിയത്. രണ്ടാം വർഷ പരീക്ഷ 2017 ലും എഴുതി. ഇംഗ്ലീഷിൽ പരീക്ഷയെഴുതിയ രാജ് കുമാർ ഓരോ പരീക്ഷയ്ക്കും രണ്ട് ഡസൻ ഷീറ്റുകളെങ്കിലും ഉപയോഗിച്ചിരുന്നതായും സർവകലാശാല അധികൃതർ പറയുന്നു. ബിരുദാനന്തര ബിരുദത്തിന് അപേക്ഷ നൽകിയ പ്രായം കൂടിയ ആളെന്നനിലയിൽ രാജ് കുമാർ ലിംക ബുക്കിൽ ഇടംപിടിച്ചിരുന്നു. ഉത്തർപ്രദേശിലെ ബറേലിയാണ് രാജ് കുമാറിന്റെ ജന്മദേശം.
ആഗ്രാ സർവകലാശാലയിൽനിന്നും 1938 ൽ അദ്ദേഹം ബിരുദം സ്വന്തമാക്കി. 1940 ൽ നിയമത്തിലും ബിരുദം നേടി. ഈ പ്രായത്തിലും രാജ് കുമാർ കണ്ണാടിയില്ലാതെയാണ് വായിക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനും അദ്ദേഹത്തിന് കഴിയും. പാറ്റ്നയിലെ രാജേന്ദ്ര നഗർ കോളനിയിൽ മകൻ സന്തോഷ് കുമാറിനൊപ്പമാണ് രാജ് കുമാർ ഇപ്പോൾ താമസിക്കുന്നത്.
https://www.facebook.com/Malayalivartha


























