കുടുംബവഴക്കിനെ തുടര്‍ന്ന് വികലാംഗയായ അമ്മായിയമ്മയെ മരുമകള്‍ തലയ്ക്കടിച്ചു കൊന്നു

കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകള്‍ വികലാംഗയായ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ മന്ദവാലിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അറുപത്തി രണ്ടുകാരിയായ സ്വര്‍ണ്ണയാണ് മരുമകള്‍ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തില്‍ ഇവരുടെ മരുമകള്‍ കാഞ്ചന്‍ കപൂറി(30) നെ പോലീസ് അറസ്റ്റു ചെയ്തു.
കൊലപാതകത്തിന് ശേഷം ഇത് അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും മരുമകളുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇതിനായി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും കാലുകള്‍ക്ക് മാത്രമാണ് തീ പിടിച്ചത്. ബേക്കറി ഉടമസ്ഥനായ സുമിത് ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് സ്വര്‍ണ്ണയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിന് ഒടുവില്‍ സ്വര്‍ണ്ണ കുറ്റം സമ്മതിച്ചു.
ഇരുനില വീടിന്റെ ഒന്നാം നിലയില്‍ കാഞ്ചനും ഭര്‍ത്താവ് സുമിത്തും കുട്ടികളും താഴത്തെ നിലയില്‍ സ്വര്‍ണ്ണയുമാണ് താമസിച്ചു വന്നിരുന്നത്. മരുമകളും അമ്മായിയമ്മയും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























