ഭാര്യയുമായുള്ള അവിഹിതബന്ധം...ഭർത്താവ് യുവാവിനോട് ചെയ്തത്

ഭാര്യയുടെ ശേഖർ എന്ന യുവാവുമായുള്ള അവിഹിതബന്ധം കണ്ടുപിടിച്ച പൂജാരിയായ ലഖൻ പലതവണ ബന്ധം അവസാനിപ്പിക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും അത് കേട്ടതായി ഭാവിച്ചതേയില്ല. ഒടുവിൽ പൂജാരി ഭാര്യയെക്കൊണ്ടുതന്നെ ശേഖറിനെ ഡൽഹിയിൽ വിളിച്ചുവരുത്തി.
ഇയാളെ ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ എത്തിച്ചശേഷം പൂജാരി ഉറക്കഗുളിക നൽകി. അബോധാവസ്ഥയിലായ ശേഖറിനെ ഭാര്യയും ഭർത്താവും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. ഇതിനുശേഷം സ്റ്റോറൂമിൽ ഒരാൾ കുടുങ്ങിയതായി ആരോപിച്ച് ലഖൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് മുറിതുറന്ന് പരിശോധിച്ചപ്പോൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ദുർഗന്ധംവമിച്ചു തുടങ്ങിയിരുന്നു. ക്ഷേത്രത്തിലെ മുറിക്കുള്ളിൽ അതിക്രമിച്ചു കയറിയതിനുള്ള തെളിവൊന്നും കണ്ടെത്താനാവാതെ പോലീസ് പൂജാരിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ പിന്നിൽ പൂജാരിയാണെന്ന സത്യം പുറത്തുവന്നത്.
സംഭവത്തിൽ ക്ഷേത്രപൂജാരിയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ഷഹദാരയിൽ ഗാന്ധിനഗറിലായിരുന്നു സംഭവം. മധുര സ്വദേശി ചന്ദ്രശേഖർ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























