സാമ്പത്തിക മാന്ദ്യം നിലപാടില്‍ ഉറച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടികളെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി. ദീര്‍ഘവീക്ഷണമില്ലാത്ത നടപടികള്‍ കേന്ദ്ര സര്‍ക്കാറിനെ അപകടത്തിലാക്കുമെന്നും സാമ്പത്തിക രംഗം ദുര്‍ഘടാവസ്ഥയിലാകാന്‍ അധിക സമയം വേണ്ടിവരില്ലെന്നും ഇന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, യശ്വന്ത് സിന്‍ഹയെ പിന്തുണച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. മുന്‍ഗണന നല്‍കേണ്ടത് രാജ്യത്തിനാണെന്നും പാര്‍ട്ടിക്ക് രണ്ടാം സ്ഥാനം മാത്രമാണെന്നുമുള്ള മോദിയുടെ വാക്കുകള്‍ പിന്തുടരുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
അതിനിടെ, യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനത്തിനെതിരെ മകനും കേന്ദ്ര വ്യോമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹയും രംഗത്തെത്തി. &ിയുെ;സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന പരിഷ്‌കാരങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെയുള്ള നിഗമനങ്ങളാണ് ഉയരുന്നതെന്ന് ജയന്ത് സിന്‍ഹ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചരക്കുസേവന നികുതിയെയും നോട്ട് നിരോധനത്തെയും ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ 'എനിക്കിപ്പോള്‍ സംസാരിക്കണം' എന്നപേരില്‍ യശ്വന്ത് സിന്‍ഹ ലേഖനമെഴുതിയിരുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്. ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി താറുമാറാക്കിയ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് താന്‍ ഇപ്പോഴെങ്കിലും സംസാരിച്ചില്ലെങ്കില്‍ അത് രാജ്യത്തോടുള്ള കടമ നിര്‍വേറ്റുന്നതില്‍ തന്റെ പരാജയമായിരിക്കും. സാമ്പത്തിക മാന്ദ്യത്തെകുറിച്ച് താന്‍ പറയുന്നത് ബി.ജെ.പിയിലെ ഭൂരിപക്ഷ വ്യക്തികളുടെ അഭിപ്രായമാണ്. എന്നാല്‍ പലരും പാര്‍ട്ടിയെ പേടിച്ച് തുറന്നു പറയുന്നില്ലെന്നും സിന്‍ഹ ലേഖനത്തില്‍ പറഞ്ഞിരുന്നു.
സ്വകാര്യ നിക്ഷേപവും വ്യാവസായിക ഉത്പാദനവും കുത്തനെ കുറഞ്ഞു. കാര്‍ഷികരംഗത്തും തകര്‍ച്ചയാണുള്ളത്. വന്‍ തൊഴില്‍ദായകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. സര്‍വീസ് സെക്ടറും മന്ദഗതിയിലാണ് നീങ്ങുന്നത്. സമ്പദ്‌വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായ സിന്‍ഹ ചുണ്ടിക്കാണിച്ചിരുന്നു. ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അരുണ്‍ ജെയ്റ്റ്‌ലി പരാജയപ്പെട്ടെന്നും സിന്‍ഹ കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























