ആശുപത്രിയിലെത്തുമ്പോള്‍ ജയലളിത അര്‍ധബോധാവാസ്ഥയിൽ... ദുരൂഹതകൾ ബാക്കി

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ചൊല്ലി വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ മെഡിക്കൽ റിപ്പോർട്ട് വെളിയിൽ. ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നത്. ജയലളിതക്ക് ശ്വാസതടസ്സമുണ്ടായിരുന്നുവെങ്കിലും സംസാരിക്കാന്‍ കഴിയുമായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയലളിതക്ക് ന്യുമോണിയ ബാധിച്ചിരുന്നു അതിനാല്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയ നിലയിലായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നുഅതെ സമയം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
കഴിഞ്ഞ ആഴ്ച ഭരണകക്ഷി അംഗങ്ങള്‍ തന്നെ അമ്മയുടെ മരണത്തെക്കുറിച്ച് സംശയമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിനെക്കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ റിട്ടേയര്‍ഡ് ജഡ്ജി അറുമുഖസ്വാമി കമ്മീഷനായി നിയോഗിച്ചിട്ടുണ്ട്.
ജയലളിതയുട മരണത്തെക്കുറിച്ച് ആദ്യം സംശയമുന്നയിച്ച് രംഗത്തെത്തിയത് ഡെപ്യൂട്ടി മുഖ്യമന്ത്രിയായ ഒ.പന്നീര്‍സെല്‍വമാണ്.
ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുവാദമുളള ഏകവ്യക്തി ശശികല മാത്രമായിരുന്നു. അതിനാൽ സംശയത്തിന്റെ വിരൽ ശശികലയിലേക്കാണ് നീളുന്നത്.
https://www.facebook.com/Malayalivartha


























