കാമുകനെ കൊലപ്പെടുത്തി മൃതദേഹം രണ്ട് ദിവസത്തോളം ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ സൂക്ഷിച്ചു; ഒടുവിൽ അഗ്നിക്കിരയാക്കി

ഭാര്യയുടെ കാമുകനെ കാമുകിയും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം ക്ഷേത്ര മേല്‍ക്കൂരയില്‍ സൂക്ഷിച്ചു. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം മൃതദേഹം തീയിട്ട് നശിപ്പിക്കാനും ശ്രമിച്ചു.
ക്ഷേത്ര പൂജാരിയും തന്റെ ഭാര്യയും തമ്മിലുള്ള പ്രണയബന്ധമാണ് യുവാവിനെ കൊണ്ട് ഇത്തരം ഒരു പ്രവൃത്തി ചെയ്യിച്ചത്.
പ്രതിയായ ലഖന്‍ ദുബെയും കൊല്ലപ്പെട്ട ചന്ദ്രശേഖറും പൂജാരികളാണ്. ലഖന്‍ ദുബെയുടെ ഭാര്യ കമലേഷുമായി ചന്ദ്രശേഖര്‍ പ്രണയത്തിലായിരുന്ന കാര്യം അറിഞ്ഞ ലഖന്‍ മധുരയില്‍ നിന്നും ഭാര്യയെ ഡല്‍ഹിക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വച്ച് ഭാര്യയെകൊണ്ട് മധുരയിലേക്ക് പൂജാരിയെ വിളിച്ച് വരുത്തി.
എന്നാൽ കമലേഷ് വിളിച്ച് വരുത്തിയതനുസരിച്ച് മുറിയിലെത്തിയ ചന്ദ്രശേഖറെ രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അതിനു ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയും ചെയ്തു. എന്നാൽ വിഷം കഴിച്ചിട്ടും മരിക്കാതെ ആയപ്പോള്‍ ചന്ദ്രശേഖറെ ഇരുവരുംചേർന്ന് കഴുത്ത് ഞെരിക്കുകയുംവയറ്റിൽ കത്തികൊണ്ട് കുത്തുകയും ചെയ്തു. അതിനു ശേഷം മുറിയില്‍ നിന്നും മൃതദേഹം ക്ഷേത്ര മേല്‍ക്കൂരയിലേയ്ക്ക് മാറ്റി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു. ആർക്കും സംശയം തോന്നാതിരിക്കാൻ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നും പറഞ്ഞ് ഇവർ തന്നെ പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ തുടർച്ചയായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























