15 രൂപയ്ക്ക് വേണ്ടി വനിതാ കണ്ടക്ടറും പോലീസുകാരിയും ബസില്‍ ഏറ്റുമുട്ടി

15 രൂപയ്ക്കായി നടന്ന വാക്ക് തര്‍ക്കം അനസാനം കൂട്ടയടിയായി. ബസില്‍ നടന്ന അടിയോടടി വൈറലാകുന്നു. ടിക്കറ്റ് ഏടുക്കാതെ യാത്ര ചെയ്ത പോലീസുകാരിയും, വനിതാ കണ്ടക്ടറമാണ് യാത്രക്കാരെ സാക്ഷികളാക്കി ബസില്‍ തമ്മിലടിച്ചത്.
തെലുങ്കാനയില്‍ ആയിരുന്നു വനിതാ കാക്കിപ്പോരാട്ടം അരങ്ങേറിയത്. മുഹമൂബ്‌നഗര്‍ നവാപെട്ട് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിത കുമാരിയും, ബസ് കണ്ടക്ടര്‍ ശോഭാ റാണിയും തമ്മിലായിരുന്നു വൈറലായ തമ്മിലടി.
യൂണിഫോമിലായിരുന്ന രജിത കുമാരി ടിക്കറ്റ് ചാര്‍ജായ 15 രൂപ നല്‍കില്ലെന്ന് പറഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. താന്‍ ഡ്യൂട്ടിയില്‍ ആയതിനാല്‍ ടിക്കറ്റ് ഏടുക്കേണ്ടതില്ല എന്നായിരുന്നു പോലീസുകാരിയുടെ വാദം. വാറണ്ട് നല്‍കാന്‍ പോകുമ്പോള്‍ മാത്രമേ പോലീസുകാര്‍ക്ക് സൗജന്യയാത്ര അനുവദിക്കത്തുള്ളുവെന്ന് കണ്ടക്ടര്‍ വാദം ഉയര്‍ത്തുകയും ചെയ്തതോടെ രണ്ടു പേരും തമ്മില്‍ കൈയാങ്കളിയിലേയ്ക്ക് മാറുകയായിരുന്നു. ഒടുവില്‍ കാക്കിപ്പോരാട്ടം അതിരുവിട്ടതോടെ യാത്രക്കാര്‍ ഇടപെട്ട് രണ്ടു പേരെയും പിടിച്ചുമാറ്റി.
യാത്രക്കാരെ സാക്ഷികളാക്കി നടത്തിയ കാക്കിപ്പോരാട്ടം ഒടുവില്‍ നാട്ടുകാര്‍ തന്നെ വൈറലാക്കുകയും ചെയ്തു. സംഭവം ബസിലെ ഒരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് ഒത്തു തീര്‍പ്പായത്.
https://www.facebook.com/Malayalivartha


























