മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 16 മരണം;പത്തോളം പേരുടെ നില ഗുരുതരം

മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 16 മരണം. എല്‍ഫിങ്‌സ്റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ബ്രിഡ്ജിലാണ് ദുരന്തമുണ്ടായത്. 30ലധികം പേര്‍ക്ക് പരിക്കേറ്റു. രാവിലെ 10.30ഓടെയായിരുന്നു സംഭവം. മഴ പെയ്തപ്പോള്‍ യാത്രക്കാര്‍ ഓടിക്കയറിയതാണ് അപകട കാരണമെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പത്തോളം പേരുടെ നില ഗുരുതരമാണ്.
എല്‍ഫിങ്‌സ്റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന ഓവര്‍ബ്രിഡ്ജില്‍ പെട്ടെന്നുണ്ടായ ആള്‍തിരക്കാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കനത്ത മഴ കാരണം ആളുകള്‍ ഓവര്‍ ബ്രിഡ്ജിലേക്ക് ഓടിക്കയറുകയായിരുന്നു. ഇടുങ്ങിയ ബ്രിഡ്ജില്‍ പെട്ടെന്നുണ്ടായ ആള്‍തിരക്ക് മൂലം യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരികയാണ്.
പൊതുവെ തിരക്കുള്ള റെയില്‍വേ സ്റ്റേഷനാണ് എല്‍ഫിങ്‌സ്റ്റോണ്‍. സ്റ്റേഷന് സമീപം നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനാല്‍ നല്ല തിരക്കുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ സംഭവസ്ഥലം സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha


























