Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആള്‍ദൈവം ഫലാഹാരി ബാബ അഴിക്കുള്ളിലേയ്ക്ക്; ആശ്രമത്തിലേക്ക് സംഭാവന നൽകാനെത്തിയ നിയമ വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി: പീഡന രഹസ്യം പെണ്‍കുട്ടി തുറന്ന് പറയാന്‍ കാരണമായത് ആള്‍ദൈവം ഗുര്‍മീത്‌

29 SEPTEMBER 2017 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

ആൾവാറിലെ സ്വയം പ്രഖ്യാപിത ആൾ ദൈവം ഫലാഹാരിബാബ എന്ന എഴുപതുകാരൻ അഴിക്കുളിലായി. അതും തന്റെ ചെറുമകളാകാൻ പ്രായമുള്ള നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ . ഗുർമീതിന് ശിക്ഷ കിട്ടിയതിന്റെ ധൈര്യത്തിലാണ് പതിനാറുവർഷത്തോളം ഫലാഹാരിബാബയുടെ കടുത്ത അനുയായികളായിരുന്ന പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാൻ ധൈര്യപ്പെട്ടത്. ഇരുപതാമത്തെ വയസിലാണ് കൗശലേന്ദ്ര പ്രപന്നാചാര്യ എന്ന ഫലാഹാരി സന്ന്യാസിയാവുന്നത്.

ദൈവം ആവശ്യപ്പെട്ടതിനനുസരിച്ചാണ് സന്ന്യാസിയാകുന്നതെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. ആൾവാറിൽ ചെറിയൊരു ആശ്രമം സ്ഥാപിച്ച് കുടിയിരുന്നു. ആരെയും മയക്കുന്ന രീതിയിൽ സംസാരിക്കാൻ കഴിവുള്ള കൗശലേന്ദ്ര ഗ്രാമവാസികളെ കൗശലപ്രയോഗത്തിലൂടെ മയക്കിയെടുത്തു. അതോടെ നിരവധി പേർ അനുയായികളായി. ദൈവം പലപ്പോഴായി അമാനുഷികമായ നിരവധി കഴിവുകൾ വരമായി നൽകിയെന്ന് കൗശലേന്ദ്ര നാട്ടുകാരെ വിശ്വസിപ്പിച്ചു. തെളിവിനായി ചില കൺകെട്ടുവിദ്യകളും കാണിച്ചു. അതോടെ അനുയായികളുടെ എണ്ണം കൂടി.

നമ്പരുകൾ ശരിയായി ഏൽക്കുന്നുണ്ടെന്ന് മനസിലായതോടെ ആൾവാർ തന്നെ സ്ഥിരം ആസ്ഥാനം എന്ന് കൗശലേന്ദ്ര ഉറപ്പിച്ചു. മറ്റെവിടെയും പോകരുതെന്ന് ദൈവം ആവശ്യപ്പെട്ടെന്നും നാടിന്റെയും നാട്ടാരുടെയും നന്മക്കായി ജീവിതാവസാനംവരെ ഇവിടെത്തന്നെ തുടരുമെന്നും കൗശലേന്ദ്ര പറഞ്ഞതോടെ പ്രദേശവാസികൾക്ക് അയാൾ ശരിക്കും ദൈവമായി. ഇതിനിടെ കൗശലേന്ദ്രയുടെ പ്രശസ്തി അന്യനാട്ടിലേക്കും വ്യാപിച്ചു. രാജ്യത്തും ലോകത്തിന്റെ പലഭാഗത്തും അനുയായികളുണ്ടായി. സമ്പത്ത് കുമിഞ്ഞുകൂടി.2011ൽ ആശ്രമം വൻ സെറ്റപ്പുകളോടെ വിപുലപ്പെടുത്തി.

എല്ലാ ആൾദൈവങ്ങളെയും പോലെ എതിർപ്പുകളെ അടിച്ചൊതുക്കാൻ പലവഴികളും കൗശലേന്ദ്രയും പ്രയോഗിച്ചിരുന്നു. അനുചരവൃന്ദം എന്നപേരിൽ പക്കാഗുണ്ടകളെയാണ് ഒപ്പം കൂട്ടിയിരുന്നതെന്നാണ് പലരും പറയുന്നത്. ജീവൻതന്നെ അപകടത്തിലാകുമെന്ന് ഭയമുള്ളതിനാൽ തുറന്നുപറയാൻ ആരും ധൈര്യം കാട്ടിയിരുന്നില്ല എന്നുമാത്രം. ഭരണതലത്തിലുള്ള പല ഉന്നതരുമായും നല്ല അടുപ്പമുണ്ടെന്നാണ് കൗശലേന്ദ്ര അനുയായികളോട് പറഞ്ഞിരുന്നത്. ഇത് ശരിയുമായിരുന്നു.

തന്റെ സ്വാധീനവും കഴിവും ഉപയോഗിച്ച് നിരവധിപേരെ ഉയരങ്ങളിലെത്തിച്ചിട്ടുണ്ടെന്നും കൗശലേന്ദ്ര അവകാശപ്പെട്ടിരുന്നു. നല്ലൊരു വോട്ടുബാങ്കായതിനാൽ പല ഉന്നതരും ആശ്രത്തിൽ സന്ദർശനത്തിനെത്തിയിരുന്നു. അവരെ സമർത്ഥമായി ഉപയോഗിക്കാനും കൗശലേന്ദ്രയ്ക്ക് അറിയാമായിരുന്നു. അവരോടൊപ്പമുള്ള ചിത്രങ്ങൾ കാട്ടിയാണ് താൻ പറയുന്നതെല്ലാം ശരിയാണെന്ന് അനുയായികളെ വിശ്വസിപ്പിച്ചിരുന്നത്.

തന്നെ ഫലാഹാരി ബാബയെന്ന് മാത്രമേ വിളിക്കാവൂ എന്ന് ഭക്തർക്കും അനുചരന്മാർക്കും കർശന നിർദ്ദേശമാണ് നൽകിയിരുന്നത്. ഇൗ സമയത്തുതന്നെ ഭക്തരെ സ്പർശിക്കുന്നതും കൗശലേന്ദ്ര മതിയാക്കി. ദൈവിക ശരീരം അശുദ്ധമാകാതിരിക്കാൻ വേണ്ടിയായിരുന്നു ഈ മുൻകരുതൽ. നീണ്ട ഒരു പ്രത്യേക വടിയായിരുന്നു അനുഗ്രഹത്തിനായി ഉപയോഗിച്ചിരുന്നത്. ദൈവം അങ്ങനെ കല്പിച്ചുവത്രേ.

ദൈവതുല്യം കണ്ടിരുന്ന ഒരാളിൽ നിന്ന് ഇത്തരത്തിലൊരു പ്രവൃത്തി ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് കൗശലേന്ദ്രക്കെതിരെ പരാതി നൽകിയ പെൺകുട്ടി പറയുന്നത്. ഛ​ത്തീ​സ്ഗ​ഢ് സ്വദേശയിയായ പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ആശ്രമത്തിലെത്തുന്നത്. കൗശലേന്ദ്രയുടെ വാക്കുകൾ രക്ഷിതാക്കൾ അപ്പടിവിശ്വസിച്ചിരുന്നു. കടുത്ത അനുയായികളായതോടെ ഇവരുടെ വീട്ടിൽ കൗശലേന്ദ്ര പലതവണ താമസിച്ചിട്ടുണ്ട്.

നി​യ​മ​ വി​ദ്യാർ​ത്ഥി​നി​യായ പെൺ​കു​ട്ടി​ക്ക് ഇ​ന്റേൺ​ഷി​പ്പി​ന്റെ ഭാ​ഗ​മാ​യി ല​ഭി​ച്ച മൂവായിരം രൂപ കൗശലേന്ദ്രയ്ക്കു സ​മർ​പ്പി​ക്കാനായാണ് ആ​ഗ​സ്റ്റ് ഏ​ഴി​ന് ആൾ​വാ​റി​ലെ ദി​വ്യ​ധാം ആ​ശ്ര​മ​ത്തി​ലെ​ത്തി​യ​ത്. അന്ന് ഗ്രഹണ ദിനമായിരുന്നതിനാൽ ആരെയും മുഖം കാണിക്കില്ലെന്നും ആശ്രമത്തിൽ തങ്ങാനും അറിയിപ്പു ലഭിച്ചു. പ്രശ്നമൊന്നും തോന്നാത്തതിനാൽ ആശ്രമത്തിൽ തങ്ങി. പക്ഷേ, ഏഴരമണിയായോടെ പെൺകുട്ടിയെ മുറിയിലേക്ക് വിളിപ്പിച്ചു.

ഭക്തിയോടെ മുറിയിലേക്ക് കയറിയപ്പോൾ കട്ടിലിൽ ഇരിക്കുകയായിരുന്നു കൗശലേന്ദ്ര. ഉടൻതന്നെ മുറി അകത്തുനിന്ന് അടച്ചു. സംസാരത്തിലെ സ്വകാര്യതയ്ക്കുവേണ്ടിയാണ് ഇതെന്നാണ് പറഞ്ഞത്. ഒരു വിടനെപ്പോലെയായിരുന്നു കൗശലേന്ദ്രയുടെ പിന്നീടുള്ള പെരുമാറ്റമെന്നാണ് പെൺകുട്ടി പറയുന്നത്. തേൻ മുക്കിയ തന്റെ നാവുകൊണ്ട് നിന്നിൽ ഒാം എന്നെഴുതും. അത് നീ ആസ്വദിക്കണം. പാനം ചെയ്യണം. എന്നോട് സഹകരിച്ചവർ ഇപ്പോൾ ഉന്നത സ്ഥാനത്താണ് ഒാർക്കണം എന്നുപറഞ്ഞുകൊണ്ടായിരുന്നു പീഡിപ്പിച്ചത് . എതിർത്തു നോക്കിയെങ്കിലും ഭീഷണിക്കു മുന്നിൽ ധൈര്യം ചോർന്നുപോയി.

കൗശലേന്ദ്രയിൽ നിന്നുണ്ടായ അനുഭവം മകൾ പറഞ്ഞതോടെ രക്ഷിതാക്കൾ ഞെട്ടി. പ്രത്യക്ഷ ദൈവമായി കണ്ടിരുന്നയാൾ ഇങ്ങനെചെയ്യുമെന്ന് സ്വപ്നത്തിൽപ്പോലും അവർ കരുതിയില്ല. പരാതി നൽകണമെന്ന് തീരുമാനിച്ചെങ്കിലും ഭയം പിന്നാക്കം വലിച്ചു. ഒടുവിൽ ഗുർ​മീ​ത് റാം റ​ഹിം സിം​ഗ് ജ​യി​ലി​ലായതോടെ ധൈര്യ​സ​മേ​തം പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ക്കാൻ പെൺ​കു​ട്ടി​യും കു​ടും​ബ​വും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഛ​ത്തീ​സ്ഗ​ഡ് ഡി.​ജി.​പി എ.​എൻ. ഉ​പാ​ദ്ധ്യാ​യ​യെ നേ​രി​ട്ടു​ക​ണ്ടാ​ണ് പ​രാ​തി പ​റ​ഞ്ഞ​ത്.

തെളിവുകളുള്ളതിനാൽ താൻ പിടിക്കപ്പെടുമെന്ന് കണ്ട കൗശലേന്ദ്ര ര​ക്ത​സ​മ്മർ​ദ്ദം ഉ​യർ​ന്നെ​ന്ന പേ​രിൽ ആ​ശു​പ​ത്രി​യിൽ അ​ഭ​യം തേ​ടി. പക്ഷേ, ആശുപത്രിയിലെത്തിയ പൊലീസ് കൗശലേന്ദ്രയെ പൊക്കി.പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടതോടെ ലൈംഗികശേഷിയില്ലെന്ന അടുത്ത നമ്പരും കൗശലേന്ദ്ര ഇറക്കി.ഇൗ പ്രായത്തിലും ലൈംഗികശേഷിയിൽ ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർമാർ ഉറപ്പുപറഞ്ഞതോടെ മറ്റൊരുവഴിയുമില്ലാതെ അറസ്റ്റിന് വഴങ്ങുകയായിരുന്നു ഈ സ്വയം പ്രഖ്യാപിത ആൾ ദൈവം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends