28 വയസുകാരിയെ 23 അംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു

രാജസ്ഥാനിൽ 23 അംഗ സംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. ബികാനെർ എന്ന സ്ഥലത്താണ് രാജ്യത്തിന് നാണക്കേടായ സംഭവമുണ്ടായത്. ഡൽഹിയിൽ നിന്നുള്ള 28 വയസുകാരിക്കാണ് ക്രൂരപീഡനം നേരിടേണ്ടി വന്നത്.
സെപ്റ്റംബർ 25-നാണ് സംഭവമുണ്ടായത്. ബികാനെറിന് സമീപം തന്‍റെ ഉടമസ്ഥതയിലുള്ള വസ്തു സ്ഥിതി ചെയ്യുന്നിടത്ത് പോയ ശേഷം യുവതി മടങ്ങാൻ വാഹനം കാത്തു നിൽക്കുകയായിരുന്നു. ഈ സമയം ജയ്പുർ റോഡിലെ ഖാട്ടു ശ്യാം മന്ദിർ എന്ന സ്ഥലത്തു നിന്നും യുവതിയെ രണ്ടംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവർ യുവതിയെ സമീപത്തെ ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. മണിക്കൂറുകളോളം രണ്ടംഗ സംഘം യുവതിയെ പീഡിപ്പിച്ച ശേഷം മറ്റ് ആറ് സുഹൃത്തുക്കളെ സ്ഥലത്തക്ക് വിളിച്ചുവരുത്തി. ഇവർ എത്തി പിന്നീട് തന്നെ പലാനാ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെയും സംഘം ചേർന്ന് ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നുവെന്നും യുവതി പോലീസിന് മൊഴി നൽകി.
മണിക്കൂറുകൾ നീണ്ട പീഡനങ്ങൾക്ക് ശേഷം 26ന് പുലർച്ചെ നാലിന് തട്ടിക്കൊണ്ടുപോയ സ്ഥലത്ത് തന്നെ സംഘം പെണ്‍കുട്ടിയെ ഇറക്കിവിട്ടു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം 27ന് പോലീസ് തട്ടിക്കൊണ്ടുപോയ രണ്ടു പ്രതികൾക്കെതിരേയും കണ്ടാലറിയാവുന്ന 21 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നന്പർ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























