മസ്തിഷ്കവീക്ക മരണങ്ങൾ വർഷങ്ങളായി നടക്കുന്നു, എന്തിനാണ് ഇപ്പോൾ കരയുന്നതെന്ന് യോഗിയുടെ പരിഹാസം

സംസ്ഥാനത്ത് കഴിഞ്ഞ 40 വർഷങ്ങളായി മസ്തിഷ്കവീക്ക മരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം ബഹളവും കരച്ചിലുമുണ്ടായതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജിൽ മസ്തിഷ്ക്കവിക്കം മൂലം കൂട്ട ശിശുമരണങ്ങളുണ്ടായതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗോരഖ്പുർ സംഭവം ഓക്സിജന്റെ അഭാവം മൂലമായിരുന്നില്ല. മസ്തിഷ്കവീക്കം മൂലമായിരുന്നു കുട്ടികൾ മരിച്ചത്. ഇത് കഴിഞ്ഞ 40 വർഷമായി സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം ബഹളവും കരച്ചിലും- യോഗി ചോദിച്ചു.
മസ്തിഷ്കവീക്കം പ്രതിരോധിക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണ്. മെയ് മാസം മാത്രം 92 ലക്ഷം കുട്ടികൾക്ക് പ്രതിരോധമരുന്ന് നൽകി. 20 ജില്ലകളിൽ പീഡിയാട്രിക് ഐസിയു ആരംഭിച്ചു. മസ്തിഷ്കവീക്കം തടയാനുള്ള എല്ലാവിധ സൗകര്യങ്ങളും ആശുപത്രികൾക്ക് നൽകിയിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























