റെയിൽവേ നടപ്പാതകൾ നിർബന്ധമാക്കി

മുംബൈയിലെ റെയിൽവേ ദുരന്തത്തിന് പിന്നാലെ ചേർന്ന റെയിൽവെ ഉന്നതാധികാര സമിതിയോഗത്തിൽ റെയിൽവേ നടപ്പാതകൾ നിർബന്ധമാൻ തീരുമാനമായി. റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ് യോഗം വിളിച്ചുചേർത്തത്. ബജറ്റ് പരിമിതി നോക്കാതെ നടപ്പാതകൾക്കുള്ള തുക അനുവദിക്കും. നേരത്തെ സ്റ്റേഷനിൽ ആദ്യത്തെ ഫുട്ഓവർ ബ്രിഡ്ജ് മാത്രമാണ് അത്യാവശ്യമായി കരുതിയിരുന്നത്.കഴിഞ്ഞദിവസം മുംബൈയിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 23 പേർ മരിച്ചതിനെ തുടർന്ന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്.സുരക്ഷാകാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനറൽ മാനേജർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും, മുംബെ സബർബൻ സ്‌റ്റേഷനുകളിൽ കൂടുതൽ എസ്‌കലേറ്ററുകൾ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. തിരക്ക് അധികമുള്ള മറ്റു സ്‌റ്റേഷനുകളിലും അധിക എസ്‌കലേറ്ററുകൾ അനുവദിക്കും.
https://www.facebook.com/Malayalivartha


























