Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മരുന്നു കമ്പനികളുടെ കൊള്ളലാഭം തടയാന്‍ ദേശീയ ഔഷധനയം വരുന്നു

01 OCTOBER 2017 10:13 AM IST
മലയാളി വാര്‍ത്ത

മരുന്ന് കമ്പനികളുടെ കൊള്ള ലാഭവും പൂഴ്ത്തിവയ്പും അവസാനിപ്പിക്കാനും ലോകനിലവാരമുള്ള മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്ന ദേശീയ ഔഷധനയം വരുന്നു. മരുന്ന് ഉത്പാദനവും വിതരണവും സുതാര്യമാക്കുന്നതോടെ ഒരേ മരുന്ന് പലപേരില്‍ തോന്നിയ വിലയ്ക്ക് വില്‍ക്കുന്ന കമ്പനികളുടെ കൊള്ള അവസാനിക്കും.

രാജ്യത്താകെ 23,000 മരുന്ന് കമ്പനികളാണുള്ളത്. ഇതില്‍ 250 ഭീമന്‍ കമ്പനികളാണ് 60 ശതമാനം മരുന്നുകളും ഉത്്പാദിപ്പിക്കുന്നത്. കൊള്ളലാഭമുണ്ടാക്കാന്‍ ഗുണമേന്മയില്ലാത്ത മരുന്നുകളും ഇറക്കുന്ന ഈ കമ്പനികളുടെ വിപണിയിലെ കുത്തക നിയന്ത്രണത്തിനും അറുതിയാകും. ജി.എസ്.ടിയും ആധാറുമായി മരുന്ന് കമ്പനികളെ ലിങ്ക് ചെയ്യുന്നതിനാല്‍ ഇടനിലക്കാരുടെ കൊള്ളയും അവസാനിക്കും. വിതരണവും വില്പനയും ഇ പ്‌ളാറ്റ്‌ഫോമില്‍ ആകുന്നതോടെ മരുന്നുകളുടെ ഗുണമേന്മയുടെ പൂര്‍ണ ഉത്തരവാദിത്വം കമ്പനികളിലെ ഫാര്‍മസിസ്റ്റുകള്‍ക്കാകും. ഫാര്‍മസിസ്റ്റിന്റെ രജിസ്റ്റര്‍ നമ്പരും കമ്പനികള്‍ മരുന്ന് വിതരണം ചെയ്തത് എവിടെയൊക്കെ എന്നതും ഉള്‍പ്പെടെ ബില്ലിലുണ്ടാകും.

വിദേശത്തെ പോലെ ഓരോ മരുന്നിനും ബാര്‍കോഡ് നല്‍കും. കയറ്റി അയയ്ക്കുന്ന മരുന്നുകള്‍ക്ക് അഞ്ച് വര്‍ഷം മുമ്പ് ബാര്‍ കോഡ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രാജ്യത്തിനകത്ത് വില്‍ക്കുന്ന മരുന്നുകള്‍ക്ക് അതില്ലായിരുന്നു. അതിനാല്‍ വ്യാജ മരുന്നുകള്‍ രാജ്യത്ത് നിര്‍ബാധം വില്‍ക്കുകയായിരുന്നു. വ്യാജ മരുന്നുകളും പൂഴ്ത്തിവയ്പും ബാര്‍ കോഡ് വച്ച് കണ്ട് പിടിക്കാം. സ്‌റ്റോക്കിസ്റ്റിന്റെ ഗോഡൗണില്‍ നിന്ന് പോകുന്നതും അവിടെ ശേഷിക്കുന്നതും റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍ക്കുന്നതും വരെ അറിയാനാകും. വ്യാജ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന ചാത്തന്‍ കമ്പനികളെയും കണ്ടെത്താം.

ഒരു കമ്പനിയുടെ ഉത്പാദന സമയം കഴിഞ്ഞുള്ള സമയം വായ്പയെടുത്ത്, അതേ കമ്പനിയുടെ ഉപകരണങ്ങളും തൊഴിലാളികളെയും ഉപയോഗിച്ച് മറ്റ് കമ്പനികള്‍ മരുന്ന് ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണിത്. ഹിമാചല്‍പ്രദേശിലെ മണ്ഡിയാണ് ഇതിന്റെ കേന്ദ്രം. നിലവാരമില്ലാത്ത മരുന്നുകളാണ് ഇങ്ങനെ ഉത്പാദിപ്പിക്കുന്നത്. കേരളത്തിലുള്ളവരും അവിടെ ഇങ്ങനെ മരുന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.

പെട്രോളിയം ആന്‍ഡ് കെമിക്കല്‍, ആരോഗ്യം, വ്യവസായം എന്നിങ്ങനെ പല വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മരുന്ന് ഉത്പാദനവും വിതരണവും നടക്കുന്നത്. ഇത് ഒറ്റ വകുപ്പിന്റെ കീഴിലാക്കും. അതോടെ പല തട്ടിലുള്ള കൊള്ള നിലയ്ക്കും.

കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ക്ക് സ്വന്തം മരുന്ന് കമ്പനികളുണ്ടെങ്കിലും മരുന്നിന്റെ മൊത്തം വിപണി സ്വകാര്യമേഖലയിലാണ്. കേരളത്തിലെ സര്‍ക്കാര്‍ കമ്പനി ആലപ്പുഴയിലെ കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. കേന്ദ്ര സര്‍ക്കാരിന്റേതായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡും ഉണ്ട്.

നയം വരുമ്പോള്‍ സര്‍ക്കാര്‍ കമ്പനികള്‍ മരുന്ന് ഉത്പാദനം നിറുത്തും. പകരം നിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്ക് മരുന്ന് ഉണ്ടാക്കാനായി നല്‍കും. മരുന്നിന്റെ ഗുണമേന്മ ഉറപ്പാക്കാനാണിത്. എന്നാല്‍ ഇതോടെ മരുന്നിന്റെ ഉത്പാദന കുത്തക സ്വകാര്യ കമ്പനികള്‍ക്കാകുമെന്ന് ആക്ഷേപമുണ്ട്. ഇതുവരെ മരുന്ന് കമ്പനികള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്ന നയമായിരുന്നു. പുതിയ നയം നിര്‍മ്മാണ, വിതരണ രംഗങ്ങളിലെ ചൂഷണം ഇല്ലാതാക്കും.'' 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends