അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികല പരോളിന് അപേക്ഷ നല്‍കി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികല പരോളിന് അപേക്ഷ നല്‍കി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ചാണ് ബംഗ്‌ളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശശികല പരോളിന് അപേക്ഷിച്ചിരിക്കുന്നത്.
കരള്‍ വൃക്ക സംബന്ധമായ അസുഖത്ത തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചെന്നൈ പെരുമ്പാക്കത്തെ ഗ്ലെന്‍ ഈഗിള്‍സ് ഗ്‌ളോബല്‍ ഹെല്‍ത്ത് സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് നടരാജന്‍. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നടരാജനെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെ പുറത്താക്കി കൊണ്ട് അടുത്തിടെ പളനിസാമി പനീര്‍ശെല്‍വം പക്ഷം പാര്‍ട്ടിയില്‍ തങ്ങളുടെ ചുവടുകള്‍ ഉറപ്പിച്ചിരുന്നു.
എന്നാല്‍ എ.ഐ.ഡി.എം.കെയുടെ 18 എം.എല്‍.എമാര്‍ ഇപ്പോഴും ശശികല പക്ഷത്താണ്. അന്തരിച്ച ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991 96 കാലത്ത് 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ശശികലയ്ക്ക് നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയും സുപ്രീം കോടതി വിധിച്ചത്.
https://www.facebook.com/Malayalivartha


























