മോദിയുടെ സ്വച്ഛ്ഭാരത് ബിജെപിയ്ക്ക് വേണ്ട... കേരളം ഒന്നാമത്, കേരളത്തിലെ 82 ശതമാനം വീടുകളിലും ശൗചാലയം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സോമാലിയ എന്ന വിശേഷിപ്പിച്ചത് ആരും മറക്കില്ല.
മോദിയുടെ വന്‍ പദ്ധതികളില്‍ ഒന്നായ സ്വചഛ്ഭാരതിലും കേരളത്തിന് നേട്ടമെന്ന് വേണം പറയാന്‍. രാജ്യത്തെ വീടുകള്‍ക്ക് കക്കൂസ് പണിയാനുള്ള അദ്ദേഹത്തിന്റെ പദ്ധതിയില്‍ ഏറ്റവും മുന്നില്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളം ഒന്നാമതെത്തുമ്പോള്‍ വന്‍ പിന്തുണയോടെ അധികാരത്തില്‍ എത്തിയ ഉത്തര്‍പ്രദേശും നിതീഷ്‌കുമാറിന്റെ ചുവടു മാറ്റത്തോടെ ബിജെപി പാളയത്തില്‍ എത്തിയ ബീഹാറും ഏറ്റവും പിന്നിലാണ്.
മോഡി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ കണക്കെടുപ്പ് ബിജെപി ഭരണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ നടത്തിയ ഒരു അന്താരാഷ്ട്ര മാധ്യമം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. കേരളത്തിലെ 82 ശതമാനം വീടുകളിലും ശൗചാലയം ഉണ്ടെന്നാണ് കണക്ക്.
ബിജെപി ആഭിമുഖ്യത്തില്‍ കൂട്ടുകക്ഷി ഭരണം നടക്കുന്ന ബീഹാറാണ് ഏറ്റവും പിന്നില്‍. ഇവിടെ പത്തു വീടുകള്‍ക്ക് ഒരു ശുചിമുറിയാണ് ഉള്ളത്. ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നിട്ടും യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ പോലും ശരിയായ രീതിയില്‍ പദ്ധതി നടപ്പിലാക്കാനായിട്ടില്ല. ഇവിടെ 83 ശതമാനം വീടുകള്‍ക്കും ശുചിമുറികള്‍ ഇല്ല.
അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയ സാഹചര്യമാണെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ഇന്ത്യയുടെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും ഭരണക്കാര്‍ ബിജെപിയാണെങ്കിലും ഈ സംസ്ഥാനങ്ങളില്‍ പകുതി കുടുംബങ്ങളില്‍ പോലും സ്വച്ഛ്ഭാരത് പദ്ധതി ഗുണകരമായി നടപ്പിലാക്കാനായില്ല.
https://www.facebook.com/Malayalivartha


























