പതിനഞ്ചുകാരന്‍ കാമുകനൊപ്പം ജീവിക്കാൻ ടീച്ചർ നാടുവിട്ടു; ഒടുവിൽ ഗർഭിണിയായതോടെ കുട്ടിക്കാമുകൻ അധ്യാപികയെ ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം പോയി: പ്രശ്നങ്ങൾക്കൊടുവിൽ ടീച്ചർക്ക് കിട്ടിയതാണ് എട്ടിന്റെ പണി!!

സ്‌കൂള്‍ അധ്യാപികയോടൊപ്പം നാടുവിട്ട പതിനഞ്ചുകാരന്‍ കാമുകന് മാതാപിതാക്കളോടൊപ്പം പോകാന്‍ അനുമതി. കുട്ടി കാമുകനെ മാതാപിതാക്കളോടൊപ്പം വിട്ട മദ്രാസ് ഹൈക്കോടതി അധ്യാപികയെ അറസ്റ്റ് ചെയ്യാനും നിര്‍ദേശം നല്‍കി. തുടര്‍ന്ന് 23 കാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്ത് ജയിലേക്കയച്ചു. 2016 മാര്‍ച്ചിലാണ് തിരുച്ചിറപ്പള്ളി സ്വദേശിയും പത്താം ക്ലാസുകാരനുമായ പതിനഞ്ചുകാരന്‍ സ്‌കൂളിലെ അധ്യാപികക്കൊപ്പം നാടു വിട്ടത്. വീട്ടിലുണ്ടായിരുന്ന പതിനായിരം രൂപയും അറുപത് പവന്‍ സ്വര്‍ണാഭരണങ്ങളും എടുത്തായിരുന്നു ഒളിച്ചോടല്‍. മാതാപിതാക്കളും ബന്ധുക്കളും ഏറെ നാള്‍ തിരഞ്ഞെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരുപ്പൂരില്‍ നിന്ന് കണ്ടെത്തിയത്. അധ്യാപികയെയും വിദ്യാര്‍ത്ഥി കാമുകനെയും പൊലീസ് കൈയോടെ കോടതിയില്‍ ഹാജരാക്കി.എന്നാല്‍ കോടതിയിലെത്തിയ കുട്ടികാമുകന്‍ കാലു മാറി. ഗര്‍ഭിണിയായ അധ്യാപികയെ തള്ളിപറഞ്ഞ പതിനഞ്ചുകാരന്‍ മാതാപിതാക്കളോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവനെ മാതാപിതാക്കളോടൊപ്പം അയക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിയമ പ്രകാരം അധ്യാപികക്കെതിരെ കേസെടുക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് അറസ്റ്റ് ചെയ്ത അധ്യാപികയെ മധുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
നാടു വിടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി വീട്ടില്‍നിന്നും 10,000 രൂപയും 60 പവന്‍ സ്വര്‍ണവും ഒപ്പം കരുതിയിരുന്നു. തുടര്‍ന്ന് തിരുപ്പൂരില്‍ ഒരു മില്ലില്‍ ജോലി നോക്കവെയാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha


























