ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി നാലരവയസുകാരന് ദാരുണാന്ത്യം

മുംബൈ കണ്ഡീവ്ലിയിൽ ചിപ്സ് പാക്കറ്റിനൊപ്പം സൗജന്യമായി കിട്ടിയ കളിപ്പാട്ടം നാലര വയസ്സുകാരന്റെ കാലനായി. പിയൂഷ് കുഷ്വ എന്ന നാലര വയുകാരനാണ് ശ്വാസംമുട്ടി മരിച്ചത്. കളിപ്പാട്ടം കുരുങ്ങി കുഞ്ഞിന്റെ ശ്വാസനാളം പൂർണമായും അടയുകയും ശ്വാസോച്ഛ്വാസം തടസപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ഫോറൻസിക് വിദഗ്ദര്‍ പറയുന്നത്. ദുർഗാപൂജ ഘോഷയാത്ര നടന്നുക്കൊണ്ടിരുന്നതിനാൽ ഗതാഗതം തടസപ്പെടുകയും കുഞ്ഞിനെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കുവാനും കഴിഞ്ഞില്ല. ശനിയാഴ്ച ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് സംഭവം. വഴിയില്‍ വെച്ച് പിയൂഷ് ചിപ്സ് വേണമെന്ന് വാശിപിടിച്ചതിനെത്തുടർന്ന് അച്ഛൻ വാങ്ങി കൊടുത്തതായിരുന്നു ചിപ്സ്.
ചിപ്‌സിനൊപ്പം ഒരു കളിപ്പാട്ടവും സൗജന്യമായി ലഭിച്ചു. ആ കളിപ്പാട്ടത്തിൽ കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇത് പുറത്തെടുക്കാൻ രക്ഷിതാക്കള്‍ ആവുന്നത്ര ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. ദുർഗാപൂജ ഘോഷയാത്രയായതിനാൽ വാഹനങ്ങൾ ഇല്ലാത്തതാണ് കുഞ്ഞിന് വിനയായത്. തുടർന്ന് കുഞ്ഞിനെ കൈയിലെടുത്ത് നടന്നാണ് മൂന്ന് കിലോ മീറ്റർ അകലെയുള്ള നഴ്സിങ് ഹോമിൽ എത്തിചെങ്കിലും രക്ഷിക്കാനായില്ല.

ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് 20മിനിറ്റ് സമയമെടുത്താണ് കുഞ്ഞിനെ നഴ്സിങ് ഹോമിൽ എത്തിച്ചത്. കുഞ്ഞിന് ശ്വാസം നിലച്ചെന്ന് അപ്പോള്‍ തന്നെ കണ്ടെത്തിയ ഡോക്ടര്‍മാര്‍ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുടുതലായി ഒന്നും ചെയ്യാനില്ലെന്ന് അവിടുത്തെ ഡോക്ടർമാര്‍ അറിയിക്കുകയായിരുന്നു. കളിപ്പാട്ടം കുടുങ്ങി ശ്വാസനാളം പൂർണമായും തടസപ്പെട്ടാണ് മരണകാരണമായത്. സാധാരണ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ വിഴുങ്ങുന്ന സംഭവങ്ങളിൽ ശ്വാസനാളം ഭാഗികമായി തടസപ്പെടുന്നതാണ് കണ്ടുവരാറുള്ളതെന്നും എന്നാൽ പിയൂഷിന്റെ കാര്യത്തിൽ ശ്വാസം അല്‍പ്പം പോലും കടക്കാത്ത വിധത്തില്‍ പൂർണമായും അടഞ്ഞുപോവുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























