മകനെ ചികിൽസിക്കാൻ പണമില്ല...ഒടുവിൽ അമ്മ ചെയ്തത്..

ആറുമാസം പ്രായമായ കുഞ്ഞിനെ ചികിൽസിക്കാൻ പണമില്ല. ഒടുവിൽ അമ്മ കുഞ്ഞുമായി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കലിലാണ് സംഭവം. അന്‍പുകൊടി (32) യാണ് സരവണൻ എന്ന ആറുമാസം പ്രായമുള്ള മകനുമായി ആത്മഹത്യ ചെയ്തത്. അമ്പുകൊടിയുടെ ഭർത്താവ് പെരിയസ്വാമി ബാര്‍ബറാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സരവണന് പനി ബാധിച്ചത്. പനി കുറയാത്തതിനാൽ പിറ്റേദിവസം അന്‍പുകൊടിയും പെരിയസ്വാമിയും കുട്ടിയെ സേലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും പരിശോധിച്ച ഡോക്ടര്‍ ഡങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ചികിത്സയ്ക്കായി ദിവസം 4000 രൂപ ചെലവ് വരുമെന്ന് അറിഞ്ഞതോടെ അവർ കുഞ്ഞിനേയും കൂട്ടി തിരിച്ച് വീട്ടിലെത്തി. കുഞ്ഞിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിന്റെ മാനസികസമ്മർദ്ദത്തിലായിരുന്നു അന്‍പുകൊടി. മകന് ഒന്നും വരില്ലെന്നും സുഖമാകുമെന്നുംപ്പറഞ്ഞ് പെരിയസ്വാമി ഭാര്യയെ ആശ്വാസവാക്കുകൾകൊണ്ട് മൂടി. എന്നാൽ പിറ്റേന്ന് ഉറക്കമുണർന്ന പെരിയസ്വാമി മരണവാർത്ത കേട്ട് ഞെട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണി വരെ ഇരുവരും കുഞ്ഞിനരികില്‍ തന്നെ ഇരുന്നു. ഇതിനിടയില്‍ പെരിയസ്വാമി ഉറങ്ങിപോകുകയായിരുന്നു. ഉറക്കത്തിൽനിന്നും ഉണർന്ന പെരിയസ്വാമി മകനെയും ഭാര്യയെയും കാണാതെ അന്വേഷിക്കുകയും തുടർന്ന് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.
താൻ ഉറങ്ങുന്നത് വരെ ഭാര്യയും കുഞ്ഞും അടുത്തുണ്ടായിരുന്നെന്നും പുലര്‍ച്ചെ 3.45 ന് ഉണര്‍ന്നപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഭാര്യ മകനുമായി കിണറ്റില്‍ ചാടിയെന്ന് മനസ്സിലായതെന്നും പെരിയസ്വാമി പോലീസിന് മൊഴി നൽകി. ഇരുവരുടെയും മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദമ്പതികള്‍ക്ക് സരവണനെ കൂടാതെ ഒമ്പതു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്.
https://www.facebook.com/Malayalivartha


























