യുവാക്കളുടെ സെൽഫി ഭ്രമം പാരയായി...ഒടുവിൽ സംഭവിച്ചത്

സെൽഫി ഭ്രാന്ത് പിടിച്ചിരിക്കുകയാണ് ഇന്നത്തെ തലമുറയ്ക്ക്. എവിടെ പോയാലും കുറെ സെൽഫീസ് പതിവാണ്. കമ്മ്യൂണിക്കേഷൻ നടത്തുക എന്ന ഉപയോഗത്തിലുപരി ഇപ്പോൾ എല്ലാവരും മൊബൈലിനു പ്രാധാന്യം കൊടുക്കുന്നത് ഫോട്ടോ എടുക്കാനാണ്. പുതിയതലമുറയുടെ ലക്‌ഷ്യം ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് കുറെ ലൈക്സ് വാങ്ങുക എന്നതുമാത്രമാണ്. ഈ സെൽഫിമാനിയമൂലം നിരവധി ജീവനുകളാണ് മൺമറഞ്ഞുപോയത്.
ഓടുന്ന ട്രെനിനുമുന്നിൽ അതിസാഹസികമായി സെൽഫി എടുക്കാൻ ശ്രമിക്കുകയും ട്രെയിൻ തട്ടി മരിക്കുകയും ചെയ്യുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മാധ്യമങ്ങളിലുടെ ഇത്തരം വാർത്തകൾ കാണുന്നുണ്ടെങ്കിലും ആരുംതന്നെ അതൊന്നും വകവയ്ക്കാത്തമട്ടാണ്. ഇപ്പോഴിതാ ഇന്നലെ സെൽഫി ഭ്രമംമൂലം പൊലിഞ്ഞിരിക്കുന്നത് മൂന്നു ജീവനുകളാണ്. ഓടുന്ന ട്രെയിനിന് മുന്നിൽ സെൽഫി എടുക്കവേ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് 30 കിലോമീറ്റർ അകലെ ബിദാദി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
റെയിൽവേ ട്രാക്കിനോട് ചേർന്ന്നിന്ന മൂവരുടെയും ശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിയ നിലയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബംഗളൂരു നാഷണൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ. മരിച്ച മൂവരുടെയും സുഹൃത്ത് കഴിഞ്ഞ ആഴ്ച സെൽഫി എടുക്കുന്നതിനിടെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചതിനുപിന്നാലെയാണ് ഈ സംഭവം.
https://www.facebook.com/Malayalivartha


























