മോദിയുടെ നാട്ടിൽ ദളിതർ മീശ വയ്ച്ചാൽ..?

ഉയർന്ന ജാതിക്കാരായി കരുതുന്ന ദർബാറുകൾ മീശ വച്ചതിന്റെ പേരിൽ ദളിത് കൗമാരക്കാരനെ കുത്തി. ചൊവ്വാഴ്ച വൈകിട്ട് ഗുജറാത്തിലെ ഗാന്ധിനഗറിലാണു സംഭവം. ദിവസങ്ങൾക്കു മുമ്പ് ഇവിടെ മറ്റു രണ്ടു ദളിതുകളും മീശ വച്ചതിന് ആക്രമിക്കപ്പെട്ടതിനുപിന്നാലെയാണ് വീണ്ടും മീശ വച്ചതിന്റെ പേരിൽ ദളിതൻ ആക്രമിക്കപ്പെടുന്നത്. ഗാന്ധിനഗർ ജില്ലയിലെ ലിംബോദര ഗ്രാമത്തിൽ സെപ്റ്റംബർ 25, 29 തീയതികളിലായാണു സംഭവമുണ്ടായത്. കൃനാൽ മഹേരിയ(30) എന്ന നിയമവിദ്യാർഥിക്കാണ് സെപ്റ്റംബർ 29നു മർദനമേറ്റത്.
ഭരത് സിംഗ് വഗേല എന്നയാളാണ് മഹേരിയയെ മർദിച്ചത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനെ സന്ദർശിക്കാനെത്തിയ തന്നെ വഗേലയും മറ്റു ചിലരും തടഞ്ഞുനിർത്തുകയും മീശവച്ചതുകൊണ്ട് രജപുത്രനാകില്ലെന്ന് പറയുകയും മർദിക്കുകയും ചെയ്തുവെന്നു മഹേരിയ പറഞ്ഞു. രജപുത്ര വിഭാഗക്കാരോടു മറുപടിയൊന്നും പറയാതെ പോയ തന്നെ വഗേല ഇഷ്ടികകൊണ്ട് ഇടിച്ചുവെന്നു മഹേരിയയെ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 25നു ലിംബോദര ഗ്രാമത്തിൽ സമാനസംഭവമുണ്ടായി. മീശ വച്ചതിന്റെ പേരിൽ പീയൂഷ് പാർമർ(24) എന്ന ദളിത വിഭാഗക്കാരനെ മേൽജാതിക്കാർ മർദിച്ചു.
കഴിഞ്ഞദിവസം ബോർസാദിൽ ക്ഷേത്രത്തിൽ നൃത്തം കണ്ടെന്നാരോപിച്ച് ഉയർന്ന ജാതിക്കാർ ദളിത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























