കുറഞ്ഞ വിലയ്ക്കു ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് കര്‍ഷകരുടെ കുഴികുത്തി പ്രതിഷേധം; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കര്‍ഷകര്‍

രാജസ്ഥാനിലെ ജയ്പൂരില്‍ സര്‍ക്കാരിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി കര്‍ഷകര്‍. മണ്ണില്‍ കുഴികുഴിച്ച് കഴുത്തറ്റം ഇറങ്ങിനിന്നാണു കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. മൂന്നു ദിവസമായി പ്രതിഷേധം തുടരുകയാണ്. തങ്ങളുടെ ഭൂമി കുറഞ്ഞ വിലയ്ക്കു സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കര്‍കരുടെ പ്രതിഷേധം.
ജയ്പൂരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ നിന്ദര്‍ ഗ്രാമത്തില്‍ ഒരു ഹൗസിംഗ് പ്രോജക്ടിനായി ഭൂമി ഏറ്റെടുക്കാന്‍ 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 60 കോടി രൂപയാണ് അന്ന് സര്‍ക്കാര്‍ ഇതിനായി കോടതിയില്‍ കെട്ടിവച്ചത്. ഈ തുക ഇപ്പോള്‍ കര്‍ഷകര്‍ക്കു നല്കി ഭൂമി ഏറ്റെടുക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഏഴു വര്‍ഷത്തിനിടെ വിപണി വിലയില്‍ വന്‍ വര്‍ധനവുണ്ടായെന്നു കാട്ടി ഈ തുക സ്വീകരിക്കാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല. പുതിയ സര്‍വേ നടത്തി, കൂടുതല്‍ നഷ്ടപരിഹാരം നല്കി ഭൂമി ഏറ്റെടുക്കണമെന്നാണു കര്‍ഷകര്‍ വാദിക്കുന്നത്.
നിലവില്‍ ഭൂമിയുടെ ഭൂരിഭാഗവും ഹൗസിംഗ് സൊസൈറ്റി ഏറ്റെടുത്തെന്നും തങ്ങള്‍ക്കു കിടപ്പാടമില്ലാതായെന്നും കര്‍ഷകര്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 17 ദിവസങ്ങള്‍ക്കു മുന്‍പ് റാലികളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും ഇത് സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ല. ഇതേതുടര്‍ന്നാണ് പുതിയ പ്രതിഷേധ രീതിയുമായി കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്.
സമീന്‍ സമാധി സത്യാഗ്രഹ എന്നാണു സമരത്തിനു കര്‍ഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തിലാണ് കര്‍ഷകര്‍ ഇത്തരത്തില്‍ പ്രതിഷേധം ആരംഭിച്ചത്. സമരം ചെയ്യുന്നവരില്‍, 90 വയസുള്ള, ഏഴു തലമുറകളായി താമസിക്കുന്ന ഭൂമിയില്‍നിന്നു കുടിയിറക്കു ഭീഷണി നേരിടുന്ന വൃദ്ധനും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha


























