മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 പേര്‍ മരിച്ചു

കര്‍ഷക ആത്മഹത്യ പതിവായ മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 പേര്‍ മരിച്ചു. പരുത്തിച്ചെടികള്‍ക്ക് അടിക്കുന്ന കീടനാശിനിയാണ് കാലനായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അന്വേഷ്ണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കീടനാശിനി ശ്വസിച്ച രോഗബാധിതരായ 600 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലാണ്.
യവാത്മല്‍ ജില്ലയിലെ പ്രധാന കാര്‍ഷിക വിളയാണ് പരുത്തി. കാലാവസ്ഥാ വ്യതിയാനം മൂലം പരുത്തി ചെടികളില്‍ ഈ വര്‍ഷം വെള്ളീച്ചയുടെയും മറ്റു കീടങ്ങളുടെയും ആക്രമണം കൂടുതലായിരുന്നു. തുടര്‍ച്ചയായ കീടനാശിനികളുടെ ഉപയോഗമാണ് അപകടത്തിനിടയാക്കിയത്. പ്രൊഫെക്‌സ് സൂപ്പര്‍' എന്ന കീടനാശിനിയാണ് കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊഫെഫോനോസ്, സൈപ്പെര്‍ മെത്രിന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്ന കീടനാശിനിണിത്ത്. ചില കര്‍ഷകര്‍ക്ക് വിഷബാധയേറ്റ് കാഴ്ച ശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് ലക്ഷം അപര്യാപ്തമാണെന്നും 10 ലക്ഷം രൂപ നല്‍കണമെന്നും കര്‍ഷക സംഘടനകളും മരണപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























