ഗാന്ധി വധം വീണ്ടും കോടതിയുടെ പരിഗണനയിൽ

മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നും അവകാശപ്പെട്ട് സവര്‍ക്കര്‍ അനുകൂലിയായ അഭിനവ് ഭാരത് പ്രവര്‍ത്തകന്‍ കോടതിയില്‍. ഗാന്ധിയുശട യഥാര്‍ഥ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡോ. പങ്കജ് ഫട്നിസ് ആണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കും.
ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെജീവനെടുത്തതെന്നുമാണ് ഹരജിക്കാരന്റെ വാദം. ഇൗ വെടിയുതിര്‍ത്തത് ആരാണ് എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
ലോക മാധ്യമങ്ങളിലെ ഏറിയ പങ്കും നാലു ബുള്ളറ്റുകള്‍ ഗാന്ധിജിക്ക് ഏറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും നാലാം ബുള്ളറ്റ് ഇപ്പോഴും നിഗൂഢമായി തന്നെ അവശേഷിക്കുന്നുവെന്നും കാണിച്ചാണ് ഗാന്ധിജിയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് പങ്കജ് ആവശ്യപ്പെടുന്നത്. 'വെടിയേറ്റ ബാപ്പു രക്തത്തില കുളിച്ചിരിക്കുകയായിരുന്നു. ബാപ്പുവിനെ ബാത്റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്തത്തോടൊപ്പം ഒരു ബുള്ളറ്റും പുറത്തു വന്നു'വെന്നും മനുബെന്നിന്റെ ഡയറി ഉദ്ധരിച്ചുകൊണ്ട് പങ്കജ് ആരോപിക്കുന്നു. നേരത്തെ, ഹരജി ഹൈകോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha


























