സമാധാനത്തിന്റെ പാത ഇവിടെ അവസാനിക്കുന്നു ;ഇന്ത്യയുടെ അടുത്ത നീക്കം പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷ്യമിട്ടെന്ന് ഇന്ത്യൻ വ്യോമസേനാമേധാവിയുടെ വെളിപ്പെടുത്തൽ

ഏത് ആക്രമണവും നടത്താൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി മാർഷൽ ബി.എസ്.ധനോവ. വ്യോമസേനയെ ഉൾപ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങൾ തയാറാണെന്ന് ബി.എസ്.ധനോവയൂസ്ഡിന്റെ വെളിപ്പെടുത്തൽ . ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ പാക്കിസ്ഥാന്റെ ആണവശേഖരം തകർക്കാനാണ് ലക്ഷ്യമെന്ന് പാക്കിസ്ഥാന് ധനോവ മുന്നറിയിപ്പു നൽകി .
അയൽരാജ്യങ്ങളായ ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താൻ വ്യോമസേന സജ്ജമാണ് . ഏതു വെല്ലുവിളിയും ഏറ്റെടുക്കാനും സേന തയ്യാറാണ് . ചൈനയെ നേരിടാൻ ആവശ്യമായ സൈനികശക്തി നമുക്കുണ്ടെന്നും ധനോവ പറയുന്നു . പ്രശ്നബാധിതമായ ദോക് ലാ മേഖലയിൽനിന്ന് ചൈനീസ് സേന ഇതുവരെയും പിൻമാറിയിട്ടില്ലന്നും ടിബറ്റിലെ ചുംബി താഴ്‌വരയിൽ ചൈനീസ് സേന ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട് . അവർ പിന്മാറുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും ധനോവ കൂട്ടിച്ചേർത്തു.
ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാൻ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ മാസം സേനയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യൻ വ്യോമസേന മേധാവിയുടെ രംഗപ്രവേശനം . ചൈനയും പാക്കിസ്ഥാനും പലവിധത്തിൽ ഭീഷണി ഉയർത്തുന്നുണ്ട് . പാക്കിസ്ഥാനുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ടു പോകാനാകാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത് . ചൈന ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നാം കരുതലോടെയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
https://www.facebook.com/Malayalivartha


























