അടിയന്തരാവസ്ഥയെക്കാൾ ഭീകരമാണ് മോദിയുടെ ഭരണം:പ്രകാശ് കാരാട്ട്

ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥയാണ് ഇപ്പോൾ മോദിയുടെ ഭരണത്തിൻ കീഴിൽ നടക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം പ്രകാശ് കാരാട്ട്.അടിയന്തിരാവസ്ഥയുടെ ഭീകരത 20 മാസം കൊണ്ടു തീർന്നെങ്കിൽ മോദി സർക്കാരിന്റെ വർഗീയ എകാധിപത്യവാഴ്ച ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥക്കെതിരെ അതിശക്തമായി രംഗത്തുവന്നത് വിദ്യാർഥികളും യുവജനങ്ങളുമാണ്. ആ പ്രക്ഷോഭം കോണ്ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചു. കോണ്ഗ്രസിനുണ്ടായതിനേക്കാൾ ദയനീയമായ പതനമാണ് മോദിയെ കാത്തിരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള പരീക്ഷണശാലകളാണെന്നും വിദ്യാർഥികൾക്ക് അഭിപ്രായ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കാരാട്ട് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























