സ്ത്രീധനം നല്‍കാന്‍ പാവപ്പെട്ട കര്‍ഷകനായ അച്ഛന് സാധിക്കില്ലെന്നതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ചെയ്തത്...

സ്ത്രീധനം നല്‍കാന്‍ പാവപ്പെട്ട കര്‍ഷകനായ അച്ഛന് സാധിക്കില്ലെന്നതില്‍ മനംനൊന്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്തു. മറാഠ്‌വാഡ ജില്ലയിലാണ് സംഭവം. സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണ് താനെന്ന് അച്ഛനെഴുതിയ കത്തില്‍ പെണ്‍കുട്ടി പറഞ്ഞു.
പിതാവിന്റെ കയ്യില്‍ പണമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തു. മറാഠ്‌വാല ജില്ലയില്‍ അടുത്തിടെയായി സമാന ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതിന്റെ ആശങ്കയിലാണ് അധികൃതര്‍.
മഹാത്മ ജ്യോതിബ ഫൂലെ ജൂനിയര്‍ കോളേജില്‍ പ്ലസ്ടുവിന് പഠിക്കുന്ന പൂജ വികാസ് എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സഹോദരനൊപ്പം വാടകവീട്ടില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. സഹോദരന്‍ കോളേജിലേയ്ക്ക് പോയ സമയത്ത് വിഷം കഴിക്കുകയായിരുന്നു. ഇടയ്ക്ക് വീട്ടുടമ വന്ന് വിളിച്ചപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പിതാവിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ വിവാഹത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് പറയുന്ന കത്ത് പോലീസ് കണ്ടെടുത്തു. അച്ഛനോട് മാപ്പു പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. പൂജയുടെ കുടുംബാംഗങ്ങളോട് സംസാരിച്ച് സംഭവത്തില്‍ വ്യക്തത വരുത്തുമെന്ന് പോലീസ് പറഞ്ഞു. പിതാവിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടോയെന്നും അന്വേഷിക്കും.
https://www.facebook.com/Malayalivartha


























