വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പഞ്ചാബിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതിനൽകിയ യുവതി സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടു

ബി ജെ പി കേന്ദ്രനേതൃത്വത്തെയടക്കം പ്രതിക്കൂട്ടിലാക്കുന്ന പീഡന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പഞ്ചാബ് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സ്വരാണ്‍ സലാരിയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.സലാരിയ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി 45 കാരിയാണ് രംഗത്തെത്തിയത്. ഇരുവരും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിലെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 1982 മുതല്‍ 2014നു ഇടയില്‍ പലതവണ ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്നും യുവതി പറയുന്നു.2014 ലാണ് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നു സലാരിയ പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് സ്വരാണ്‍ സലാരിയ.ബി ജെ പിയെ സംബന്ധിച്ചടുത്തോളം അഭിമാന പോരാട്ടമായ പഞ്ചാബ് ഉപതെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്
https://www.facebook.com/Malayalivartha


























